റേ​ഷ​ന്‍ കാ​ര്‍​ഡ് ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്ക​ല്‍ അ​ദാ​ല​ത്ത് നാളെ
Wednesday, September 18, 2019 12:20 AM IST
ക​ല്‍​പ്പ​റ്റ: മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളി​ല്‍ ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ പ​ന​മ​രം, ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തു​കാ​ര്‍​ക്ക് യ​ഥാ​ക്ര​മം പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും 20ന് ​തൊ​ണ്ട​ര്‍​നാ​ട്, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് യ​ഥാ​ക്ര​മം തൊ​ണ്ട​ര്‍​നാ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും അ​ദാ​ല​ത്ത് ന​ട​ക്കും.
24ന് ​തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് കാ​ട്ടി​ക്കു​ള​ത്തെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും 26ന് ​മാ​ന​ന്ത​വാ​ടി, എ​ട​വ​ക എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലും അ​ദാ​ല​ത്ത് ന​ട​ക്കും. ഇ​തു​വ​രെ​യും റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളി​ല്‍ ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്യാ​ത്ത​വ​ര്‍ റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​മാ​യി അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണം.