മ​ദ്യ​ഷാ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
Wednesday, September 18, 2019 12:20 AM IST
ഊ​ട്ടി: കോ​ത്ത​ഗി​രി​യി​ല്‍ ശ​ക്തി​മ​ലൈ റോ​ഡി​ല്‍ പു​തു​താ​യി മ​ദ്യ​ഷാ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ല്‍ ഒ​രു മ​ദ്യ​ഷാ​പ്പ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മ​റ്റൊ​രു മ​ദ്യ​ഷാ​പ്പ് കൂ​ടി സ്ഥാ​പി​ക്കാ​നാ​ണ് നീ​ക്കം. ഇ​ത് ഉ​പേ​ക്ഷി​ക്ക​ണം. ഇ​തി​ന് സ​മീ​പ​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, സ്‌​കൂ​ള്‍, കോ​ള​ജ്, റേ​ഷ​ന്‍​ക​ട തു​ട​ങ്ങി​യ​വ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
ഇ​വ​ക്കെ​ല്ലാം ഇ​ത് ഭീ​ഷ​ണി​യാ​ണ്. മ​ദ്യ​പ​രു​ടെ ശ​ല്യം കാ​ര​ണം സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.