വിലങ്ങാട് ഉ​രു​ട്ടി പാ​ലം ത​ക​ർ​ന്നു
Wednesday, September 18, 2019 12:21 AM IST
വി​ല​ങ്ങാ​ട്: പ്ര​ള​യ​ത്തി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ച വി​ല​ങ്ങാ​ട് ഉ​രു​ട്ടി പാ​ലം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ലോ​ഡു​മാ​യി മി​നി ലോ​റി ക​ട​ന്ന് പോ​യ​പ്പോ​ൾ പാ​ല​ത്തി​ന്‍റെ വ​ശ​ത്തു​ള്ള റോ​ഡു​ക​ൾ ഇ​ടി​ഞ്ഞു​താ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​ല​ങ്ങാ​ട് നി​വാ​സി​ക​ൾ​ക്ക് നാ​ദാ​പു​ര​ത്ത് എ​ത്താ​ൻ മാ​ർ​ഗം ഇ​ല്ലാ​താ​യി.
‌പ്ര​ള​യ​ത്തി​ൽ വി​ല​ങ്ങാ​ട് പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ ഉ​രു​ട്ടി പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ ഏ​റെ ദി​വ​സം വെ​ള്ളം ഒ​ഴു​കി​യി​രു​ന്നു. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കൂ​റ്റ​ൻ മ​ര​ങ്ങ​ളും പാ​റ​ക​ളും ഒ​ഴു​കി​യെ​ത്തി തൂ​ണു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു.
അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ല​ത്തി​ലൂ​ടെ വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് പാ​ല​ത്തി​ൽ കു​ഴി രൂ​പ​പ്പെ​ടു​ക​യും ത​ക​രു​ക​യും ചെ​യ്ത​ത്.​ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​ല​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പി​ഡ​ബ്ല്യു​ഡി പ​ണി​ത പാ​ലം വീ​തി​കു​റ​ഞ്ഞു​തും വ​ള​വി​ലു​മാ​യി​രു​ന്നു. പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും വ​ലി​യ വ​ര​മ്പ് പ​ണി​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​ത്.

പ്ര​ള​യ​ത്തി​ന് ശേ​ഷ​വും ഗ​താ​ഗ​തം ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​യി​രു​ന്നു.

2018 ലെ ​പ്ര​ള​യ​ത്തി​ലും പാ​ല​ത്തി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​രു​ന്നു. അ​റ്റ​കു​റ്റ​പ്പണി​ ന​ട​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​വ​ധി ത​വ​ണ പാ​ലം സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. ല​ക്ഷ​ങ്ങ​ൾ അ​നു​വ​ദി​ച്ചെ​ന്ന​ത് പ്ര​ഖ്യാ​പ​ന​ം മാ​ത്ര​മായി.
ത​ക​രാ​റിലായ പാ​ല​ത്തി​ലൂടെ ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​ത്ര​യും ദി​വ​സം ക​ട​ത്തി വി​ട്ട​ത് ഗു​രു​ത​ര​ വീ​ഴ്ച്ച​യാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.