റേ​ഷ​ന്‍​ക​ട കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 18, 2019 12:22 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഊ​ട്ടി കൂ​ക്ക​ലി​ല്‍ പു​തി​യ റേ​ഷ​ന്‍​ക​ട കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ല് ല​ക്ഷം രൂ​പ എം ​എ​ല്‍ എ ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു റേ​ഷ​ന്‍​ക​ട പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഊ​ട്ടി എം​എ​ല്‍​എ ആ​ര്‍. ഗ​ണേ​ഷ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

ക​ല്‍​പ്പ​റ്റ: അ​സാ​പ് സ്ത്രീ​ക​ള്‍​ക്കാ​യി ഒ​രു​ക്കു​ന്ന നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി ഷീ ​സ്‌​കി​ല്‍​സി​ന്‍റെ അ​പേ​ക്ഷ തി​യ​തി നാ​ളെ വ​രെ നീ​ട്ടി. നൈ​പു​ണ്യ വി​ക​സ​ന രം​ഗ​ത്തെ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യാ​യ അ​സാ​പ് സ്ത്രീ​ക​ള്‍​ക്ക് മാ​ത്ര​മാ​യി ന​ട​ത്തു​ന്ന പു​തി​യ സം​രം​ഭ​മാ​ണ് ഷീ ​സ്‌​കി​ല്‍​സ്.
അ​സി​സ്റ്റ​ന്‍റ് ബ്യൂ​ട്ടി തെ​റ​പ്പി​സ്റ്റ്, ഹാ​ന്‍​ഡ് എം​ബ്രോ​യ്ഡ​ര്‍, റീ​റ്റെ​യ്‌ല്‌ ട്രെ​യി​നി അ​സോ​സി​യേ​റ്റ്, അ​ക്കൗ​ണ്ട്‌​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ്, മോ​ഡ്‌​ല​ര്‍, വി​എ​ഫ്എ​ക്‌​സ് കോ​മ്പോ​സി​റ്റ​ര്‍, മ്യു​ച​ല്‍ ഫ​ണ്ട് ഏ​ജ​ന്‍റ് എ​ന്നീ കോ​ഴ്‌​സു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. അ​സാ​പ്പി​ന്‍റെ സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. അ​പേ​ക്ഷ അ​സാ​പ് സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​നന്‍റ്് സെ​ന്‍റ​റു​ക​ളി​ല്‍ ന​ല്‍​കാം.
ഫോ​ണ്‍: ക​ല്‍​പ്പ​റ്റ- 9400845360, 9495999792, മാ​ന​ന്ത​വാ​ടി- 9496502002, 9400845360, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി- 9495999665, മീ​ന​ങ്ങാ​ടി- 9495999620, പെ​രി​ക്ക​ല്ലൂ​ര്‍- 9495999667.