നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ സ്ലാ​ബ് ത​ക​ർ​ന്ന് ര​ണ്ട് പേ​ർ മ​രി​ച്ചു
Wednesday, September 18, 2019 11:37 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ന്പ​ല​വ​യ​ൽ അ​ന്പു​കു​ത്തി പ​ത്തൊ​ന്പ​തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വി​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ സ്ലാ​ബ് ത​ക​ർ​ന്ന് ര​ണ്ട് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​ളം ചു​ണ്ട​ക്കൊ​ല്ലി ഞാ​റ​ക്കോ​ട​ൻ മു​ഹ​മ്മ​ദ്- ആ​യി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഷ്റ​ഫ് (27), ചു​ണ്ട​ക്കൊ​ല്ലി വെ​ട്ടി​ക്കാ​ട്ടി​ൽ വേ​ലാ​യു​ധ​ൻ -ത​ങ്ക​മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​നൂ​പ് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ സ്ഥ​ല​മു​ട​മ ഫാ.​ബേ​സി​ൽ വ​ട്ട​പ​റ​ന്പി​ൽ (30), പാ​ന്പ്ര സ്വ​ദേ​ശി ത​കി​ടി​യി​ൽ എ​ൽ​ദോ (28) എ​ന്നി​വ​രെ ബ​ത്തേ​രി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് അ​പ​ക​ടം. ത​ക​ർ​ന്നു​വീ​ണ സ്ലാ​ബി​ന് താ​ഴെ ചു​മ​ർ തേ​ക്കു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കെ​യാ​ണ് മു​ക​ൾ ഭാ​ഗം അ​ട​ർ​ന്നു​വീ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബ​ത്തേ​രി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മ​രി​ച്ച ഇ​രു​വ​രും അ​വി​വാ​ഹി​ത​രാ​ണ്.