സഞ്ചാരനുമതി: സ​ര്‍​വ​ക​ക്ഷി സം​ഘം എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി
Thursday, September 19, 2019 12:28 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഊ​ട്ടി-​മ​സി​ന​ഗു​ഡി പാ​ത​യി​ല്‍ ക​ല്ല​ട്ടി ചു​ര​ത്തി​ലൂ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ള്‍​ക്കും സ​ഞ്ച​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് മ​സി​ന​ഗു​ഡി​യി​ലെ സ​ര്‍​വ​ക്ഷി സം​ഘ​വും പൊ​തു​ജ​ന​ങ്ങ​ളും നീ​ല​ഗി​രി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് സി. ​ക​ലൈ ശെ​ല്‍​വ​ന് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

39 വ​ള​വു​ക​ളാ​ണ് ക​ല്ല​ട്ടി ചു​ര​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ചെ​ന്നൈ​യി​ല്‍ നി​ന്നെ​ത്തി​യ ടൂ​റി​സ്റ്റ് സം​ഘം ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​പ​ക​ടം ക​ഴി​ഞ്ഞ് നാ​ല് ദി​വ​സം ക​ഴി​ഞ്ഞാ​ണ് വി​വ​രം അ​റി​ഞ്ഞത്. തു​ട​ര്‍​ന്ന് അ​ന്ന​ത്തെ എ​സ്പി റൂ​ട്ടി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. നീ​ല​ഗി​രി​യി​ലെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടി​ല്‍ സ​ഞ്ചാ​രിക്കാന്‌ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇതോടെ ടൂ​റി​സ്റ്റു​ക​ളെ ആശ്രയിച്ച് ജീ​വി​ച്ചി​രു​ന്ന ഓ​ട്ടോ-​ജീ​പ്പ്-​കാ​ര്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രും വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ലാ​യി. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന ടൂ​റി​സ്റ്റു​ക​ള്‍ ഗൂ​ഡ​ല്ലൂ​ര്‍-​ന​ടു​വ​ട്ടം വ​ഴി ചു​റ്റി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

50 കി​ലോ​മീ​റ്റ​ര്‍ അ​ധി​കം സ​ഞ്ച​രി​ച്ചാ​ണ് സ​ഞ്ചാ​രി​ക​ള്‍ ഊ​ട്ടി​യി​ലെ​ത്തു​ന്ന​ത്. വ​ര്‍​ഗീ​സ്, സി. ​മൊ​യ്തീ​ന്‍, ന​സീ​ര്‍, ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.