ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ധ​ര്‍​ണ ന​ട​ത്തി
Thursday, September 19, 2019 12:30 AM IST
ഗൂ​ഡ​ല്ലൂ​ര്‍: കൃ​ത്യ​മാ​യി ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ധ​ര്‍​ണ ന​ട​ത്തി. കു​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യ്ക്ക് മു​മ്പി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. 84 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്.

നാ​ല് മാ​സ​മാ​യി ഇ​വ​ര്‍​ക്ക് ശ​മ്പ​ളം വി​ത​ര​ണം ചെ​യ്തി​ട്ട്. സ​മ​ര​ക്കാ​ര്‍ ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ ഇ​വ​ര്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി.