ദേ​ശീ​യ​പാ​ത 766 പൂ​ര്‍​ണ​മാ​യി തു​റ​ക്ക​ണം: വ​യ​നാ​ട് ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ്
Thursday, September 19, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ദേ​ശീ​യ​പാ​ത 766 ഒ​രു കാ​ര​ണ​വ​ശാ​ലും പൂ​ര്‍​ണ്ണ​മാ​യി അ​ട​ച്ചി​ട​രു​തെ​ന്ന് വ​യ​നാ​ട് ചേം​ബ​ര്‍ ഓ​ഫ് കോമേ​ഴ്‌​സ് സം​ഘ​ടി​പ്പി​ച്ച സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ സർക്കാരിനോട് നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ​പാ​ത ക​ടു​വാ സ​ങ്കേ​ത​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത് 19 കി​ലോ മീ​റ്റ​റാ​ണ്. കു​ട്ട, ഗോ​ണി​ക്കു​പ്പ റോ​ഡ് ക​ടു​വാ സ​ങ്കേ​ത​ത്തി​ലൂ​ടെ​യ​ല്ലാ​തെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച് അ​നൂ​കൂ​ല നി​ല​പാ​ട് എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ കു​ട്ട, ഗോ​ണി​ക്കു​പ്പ റോ​ഡ് വ​ന​പ്ര​ദേ​ശ​വും 12 കി​ലോ​മീ​റ്റ​ര്‍ ക​ടു​വാ സ​ങ്കേ​ത​വു​മാ​ണ്. മാ​ത്ര​മ​ല്ല ഇ​തു​വ​ഴി 170 കി​ലോ മീ​റ്റ​ര്‍ അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ബ​ദ​ല്‍ റോ​ഡ് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ നാ​ക്പാ​ക് നി​ര്‍​ദ്ദേ​ശി​ക്കു​ന്ന ബ​ത്തേ​രി, മൂ​ല​ങ്കാ​വ്, വ​ള്ളു​വാ​ടി, ചി​ക്ക​ബ​ര്‍​ഗി വ​ഴി ബേ​ഗൂ​രി​ലെ​ത്തു​ന്ന ബൈ​പാ​സ് മാ​ത്ര​മാ​ണ് മൈ​സൂ​രി​ലെ​ത്താ​നു​ള്ള എ​ളു​പ്പ വ​ഴി.

നി​ല​വി​ലെ റോ​ഡ് നി​രോ​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മാ​ത്രം ഒ​രു ബ​ദ​ല്‍ സം​വി​ധാ​ന​മെ​ന്ന പേ​രി​ല്‍ നാ​ക്പാ​കി​ന്‍റെ അ​ഭി​പ്രാ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.നീ​ല​ഗി​രി വ​യ​നാ​ട് റെ​യി​ല്‍​വേ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ടി.​എം. റ​ഷീ​ദ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് ചേം​ബ​ര്‍ ഓ​ഫ്കോ​മേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നീ​ലി​ക്ക​ണ്ടി സാ​ദി​ഖ്, സി.​സി. മാ​ത്യൂ, പി. ​വേ​ണു​ഗോ​പാ​ല്‍, പി. ​സ​ദാ​ന​ന്ദ​ന്‍, പി.​ടി. ജോ​ണ്‍. അ​നൂ​പ് പാ​ലു​കു​ന്ന്, ടി.​ഡി. ജൈ​ന​ന്‍. എം.​പി. അ​ശോ​ക് കു​മാ​ര്‍, ഇ.​പി. മോ​ഹ​ന്‍ ദാ​സ്, മോ​ഹ​ന്‍ ന​വ​രം​ഗ്, മൂ​സ ക​ല്ല​ങ്കോ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.