അഴിമതി ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: ഭ​ര​ണ സ​മി​തി
Thursday, September 19, 2019 12:32 AM IST
പു​ല്‍​പ്പ​ള്ളി: ശ​ശി​മ​ല ക്ഷീ​രോ​ല്‍​പാ​ദ​ക സം​ഘ​ത്തി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ക്ഷീ​രോ​ത്്‍​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ സ​മി​തി. ഉ​ത്പാ​ദ​ക​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്ന പാ​ല്‍ വി​ല​യി​ലു​ള്ള വ​ര്‍​ധ​ന​വ് സം​ഘ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ച്ച​തും കാ​ലി​ത്തീ​റ്റ​യും പി​ണ്ണാ​ക്കും ക​ര്‍​ഷ​ക​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഭ​ര​ണ സ​മി​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. അ​ധി​ക വി​ല​യാ​യി ഓ​ണ​ത്തി​ന് 423009 രൂ​പ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.

സം​ഘ​ത്തി​ന്‍റെ ക​ഴി​ഞ്ഞ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ല്‍ ഭ​ര​ണ സ​മി​തി​യെ തെ​റ്റി​ധ​രി​പ്പി​ച്ച് തെ​റ്റാ​യ ക​ണ​ക്ക് ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ച്ച് കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച സെ​ക്ര​ട്ട​റി​യെ ഭ​ര​ണ സ​മി​തി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. സം​ഘ​ത്തി​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യോ ഭ​ര​ണ സ​മി​തി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വ​സ്തു​ത ഇ​താ​യി​രി​ക്കെ ഭ​ര​ണ സ​മി​തി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​വും രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നും സം​ഘ​ത്തെ ത​ക​ര്‍​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ​ന്നും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​സി​ഡ​നന്‍റ്് രാ​ജ​ന്‍ തു​പ്ര, ത​ങ്ക​ച്ച​ന്‍ എ​ട​പ്പാ​റ, കെ.​എ​സ്. മോ​ഹ​ന​ന്‍, ബീ​ന സ​ജി, ലൈ​സ ഡൊ​മി​നി​ക് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.