ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ ക്രൈ​സ്ത​വ​ര്‍​ക്ക് അ​ര്‍​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം ന​ല്‍​ക​ണം
Thursday, September 19, 2019 12:33 AM IST
മാ​ന​ന്ത​വാ​ടി: ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ല്‍ ക്രൈ​സ്ത​വ​ര്‍​ക്ക് അ​ര്‍​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ന​പ​ക്ഷ ക്ഷേ​മ​ത്തി​നാ​യി ദേ​ശീ​യ ത​ല​ത്തി​ല്‍ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ക്കു​മ്പോ​ള്‍ അ​തി​ന് അ​ര്‍​ഹി​ക്കു​ന്ന വി​ഹി​ത​വും പ്രാ​ധാ​ന്യ​വും ക്രൈ​സ്ത​വ​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​മാ​യ ക്രൈ​സ്ത​വ​രി​ല്‍ ഏ​റി​യ പ​ങ്കും ക​ര്‍​ഷ​ക​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ അ​ധി​വ​സി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍ ഇ​ന്ന് കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും പ്ര​കൃ​തി​ക്ഷോ​ഭ​വും കാ​ര​ണം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് അ​ര്‍​ഹ​ത​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍ കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ആ​ന്‍റോ മ​മ്പ​ള്ളി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ്് ഡോ.​കെ.​പി. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ക്കി നി​ര​പ്പേ​ല്‍, ജോ​ര്‍​ജു​കു​ട്ടി വി​ല​ങ്ങ​പ്പാ​റ, സ​ണ്ണി ചെ​റു​കാ​ട്ട്, ജോ​സ് കു​റു​മ്പാ​ല​ക്കാ​ട്ട്, മോ​ളി ക​രി​മ്പ​നാ​ക്കു​ഴി, ബീ​ന ക​രി​മാ​ന്‍ കു​ന്നേ​ല്‍, സൈ​മ​ണ്‍ ആ​ന​പ്പാ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.