റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം: 1.20 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Saturday, September 21, 2019 12:32 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു 1.20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ എ​ട​ക്ക​ൽ കോ​ള​നി - അ​ന്പ​ല​വ​യ​ൽ റോ​ഡി​ന് അ​ഞ്ച് ല​ക്ഷം, എ​ട​ക്ക​ൽ​പാ​ലം - എ​ട​ക്ക​ൽ ഗു​ഹ പാ​ർ​ക്കിം​ഗ് റോ​ഡി​ന് അ​ഞ്ച് ല​ക്ഷം, മു​ത്താ​ച്ചി​ക്കു​നി - ഓ​ട​മൂ​ല റോ​ഡി​ന് 10 ല​ക്ഷം, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​രി​ങ്കു​റ്റി - അ​ടി​വാ​രം റോ​ഡി​നും മ​ണ​ൽ​വ​യ​ൽ - പു​റ്റാ​ട് റോ​ഡി​നും പ​ത്ത് ല​ക്ഷം, പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ നെ​യ്ക്കു​പ്പ - കു​രി​ശ്ക​വ​ല റോ​ഡി​ന് പ​ത്ത് ല​ക്ഷം, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ പു​റ​ക്കാ​ടി - പ​ന്നി​മു​ണ്ട റോ​ഡി​ന് പ​ത്ത് ല​ക്ഷം, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ഗൃ​ഹ​ന്നൂ​ർ - ക​ബ​നി​ഗി​രി റോ​ഡി​ന് പ​ത്ത് ല​ക്ഷം, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഞ​ണ്ടാം​കൊ​ല്ലി കോ​ള​നി - ചോ​ര​ൻ​കൊ​ല്ലി അ​ങ്ക​ണ​വാ​ടി റോ​ഡി​ന് പ​ത്ത് ല​ക്ഷം, കോ​ളൂ​ർ - മു​ത്ത​ങ്ങ റോ​ഡി​ന് പ​ത്ത് ല​ക്ഷം, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചെ​റ്റ​പ്പാ​ലം - മം​ഗ​ലം​കു​ന്ന് കോ​ണ്‍​വെ​ന്‍റ് റോ​ഡി​ന് പ​ത്ത് ല​ക്ഷം, സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ പി.​എം. ജോ​ർ​ജ് സി ​ഗോ​പാ​ല​ൻ ലി​ങ്ക് റോ​ഡ്, തൊ​ടു​വെ​ട്ടി - സ​ന്തോ​ഷ് റോ​ഡ് എ​ന്നി​വ​യ്ക്കു പ​ത്ത് ല​ക്ഷം രൂ​പ വീ​തവുമാണ് അനുവദിച്ചതെന്ന് എംഎൽഎ അറിയിച്ചു.