റ​വ​ന്യൂ-​പ​ട്ട​യ​ഭൂ​മി​യി​ലെ റി​സ​ര്‍​വ് മ​ര​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന്
Sunday, October 13, 2019 11:56 PM IST
ക​ല്‍​പ്പ​റ്റ: റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ല്‍ സ​ര്‍​ക്കാ​രി​ല്‍ റി​സ​ര്‍​വ് ചെ​യ്ത വീ​ട്ടി​മ​ര​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍ പ​തി​റ്റാ​ണ്ടു​ക​ളാ​യി സം​ര​ക്ഷി​ച്ച് വ​രി​ക​യാ​ണ്, വീ​ട്ടി​മ​ര​ങ്ങ​ളു​ടെ പൂ​ര്‍​ണ അ​വ​കാ​ശം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി 1960ലെ ​കേ​ര​ള ലാ​ന്‍​ഡ് അ​സൈ​ന്‍​മെ​ന്റ് നി​യ​മ​ത്തി​ല്‍ ഇ​തി​നാ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്ത​ണ​മെ​ന്ന് ക​ല്‍​പ്പ​റ്റ​യി​ല്‍ ന​ട​ന്ന വ​യ​നാ​ട് ജി​ല്ല​റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി അ​വ​കാ​ശ പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​യ​നാ​ട് ജി​ല്ല റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി ക​ര്‍​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ്് ടി.​എം. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കി​സാ​ന്‍ സ​ഭ നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം ഡോ. ​അ​മ്പി ചി​റ​യി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ര്‍​ഷ​ക​മോ​ര്‍​ച്ച ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​സി. മോ​ഹ​ന​ന്‍ മാ​സ്റ്റ​ര്‍, കേ​ര​ള ക​ര്‍​ഷ​ക​സം​ഘം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ശി​വ​രാ​മ​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്റ് എം.​എ. ജോ​സ​ഫ്, കി​സാ​ന്‍ ജ​ന​ത സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​ന്‍.​ഒ. ദേ​വ​സി, കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി പ്ര​തി​നി​ധി ഡോ.​പി. ല​ക്ഷ്മ​ണ​ന്‍, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡന്‍റ്് ഡോ.​കെ.​പി. സാ​ജു, ഫാ​ര്‍​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ എ​ന്‍.​ജെ. ചാ​ക്കോ, കി​സാ​ന്‍ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണി മ​റ്റ​ത്തി​ലാ​നി, ക​ര്‍​ഷ​ക​മോ​ര്‍​ച്ച ജി​ല്ല പ്ര​സി​ഡ​ന്‍റ്് വി.​കെ. രാ​ജ​ന്‍, ലോ​ക് താ​ന്ത്രി​ക്ക് ജ​ന​ത​ദ​ള്‍ ജി​ല്ലാ പ്ര​സി​ഡ​ന്റ് വി.​പി. വ​ര്‍​ക്കി, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള, കെ.​ആ​ര്‍. ജ​യ​രാ​ജ്, ടോ​മി വ​ട​ക്കു​ഞ്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വൈ​ത്തി​രി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. ജോ​ര്‍​ജ് ക​ര്‍​ഷ​ക അ​വ​കാ​ശ പ്ര​ഖ്യാ​പ​ന രേ​ഖ സ​മ​ര്‍​പ്പി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ളേ​യും വി​വി​ധ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളേ​യും സ​ഹ​ക​രി​പ്പി​ച്ച് ഈ ​ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വേ​ണ്ടി ന​വം​ബ​ര്‍ ഒ​ന്നി​ന് ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും.