വി​ദ്യാ​വാ​ഹി​നി: മൂ​ന്ന് സ്‌​കൂ​ളു​ക​ള്‍​ക്ക് വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു
Sunday, October 13, 2019 11:58 PM IST
ക​ല്‍​പ്പ​റ്റ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് സ്‌​കൂ​ളു​ക​ള്‍​ക്ക് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ കൂ​ടു​ത​ലാ​യി എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം തു​ട​ര്‍​ന​ട​പ​ടി എ​ന്നോ​ണം ആ​ണ് ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
2018-19 വ​ര്‍​ഷം മു​ത​ലാ​ണ് സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ബ​ത്തേ​രി സ​ര്‍​വ​ജ​ന ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കു​പ്പാ​ടി ഗ​വ. ഹൈ​സ്‌​കൂ​ള്‍, വാ​കേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.
50 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. 2019-20 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ല്‍ നാ​ല് എ​ല്‍​പി സ്‌​കൂ​ളു​ക​ളി​ലും വാ​ഹ​നം വാ​ങ്ങി ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണാ​നു​മ​തി​ക്കാ​യി പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ കൈ​മാ​റി.