പ്ര​ള​യ പു​ന​ര​ധി​വാ​സ​ത്തി​ന് മു​ന്‍​ഗ​ണ: സ​ബ് ക​ള​ക്ട​ര്‍ വി​ക​ല്‍​പ് ഭ​ര​ദ്വാ​ജ്
Tuesday, October 15, 2019 12:22 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ പു​ന​ര​ധി​വാ​സ​ത്തി​നും ആ​ദി​വാ​സി മേ​ഖ​ല​ക്കും മു​ന്‍​ഗ​ണ​ന​യെ​ന്ന് സ​ബ് ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ വി​ക​ല്‍​പ് ഭ​ര​ദ്വാ​ജ്. ചു​മ​ത​ല​യേ​റ്റ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ പു​ന​ര​ധി​വാ​സ​ത്തോ​ടൊ​പ്പം ജി​ല്ല​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നും പ്ര​ത്യേ​കി​ച്ച് ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന മി​ക​വി​നു​മാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ക. മ​ല​പ്പു​റം മു​ന്‍ അ​സി​സ്റ്റ​ന്‍റ്് ക​ള​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ച​തി​ന് ശേ​ഷം സെ​ന്‍​ട്ര​ല്‍ റൂ​റ​ല്‍ ഡ​വ​ല​പ്പ്‌​മെ​ന്‍റ് വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ്് സെ​ക്ര​ട്ട​റി പ​ദ​വി​യി​ല്‍ നി​ന്നാ​ണ് വ​യ​നാ​ട് സ​ബ് ക​ള​ക്ട​റാ​യി ചാ​ര്‍​ജ് എ​ടു​ത്ത​ത്.
വ​യ​നാ​ടി​ന്‍റെ 18ാ മ​ത് സ​ബ് ക​ള​ക്ട​റും മാ​ന​ന്ത​വാ​ടി​യി​ലെ 42ാം മ​ത് റ​വ​ന്യു ഡി​വി​ഷ​ന്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​ണ് വി​ക​ല്‍​പ് ഭ​ര​ദ്വാ​ജ്. ഉ​ത്ത​ര്‍ പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഇദ്ദേ​ഹം ഡ​ല്‍​ഹി ഐ​ഐ​ടി​യി​ല്‍ നി​ന്നും എ​ന്‍​ജി​നിയ​ര്‍ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​തി​ന് ശേ​ഷം ഐ​എ​എ​സ് നേ​ടു​ക​യാ​യി​രു​ന്നു.