ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​സ് ; വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
Tuesday, October 15, 2019 12:25 AM IST
ക​ല്‍​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ കി​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ള്‍​ക്കു​മെ​തി​രേ ര​ണ്ട് ദി​വ​സ​ത്തെ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി പു​ത്തൂ​ര്‍​വ​യ​ല്‍ എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​നി​ല്‍ ന​ട​ത്തി. സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദു​ര​ന്ത​നി​വാ​ര​ണ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ പി.​യു. ദാ​സ്, മ​യ​ക്കു​മ​രു​ന്നി​നും മ​ദ്യാ​സ​ക്തി​ക്കു​മെ​തി​രേ വി​മു​ക്തി എ​ന്ന വി​ഷ​യ​ത്തി​ല്‍ ജ​ന​മൈ​ത്രി എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി. ​പ്ര​സ​ന്ന​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​കെ. സു​രേ​ഷ്, പി.​പി. ശ്രീ​ജേ​ഷ് എ​ന്നി​വ​രും ല​ഹ​രി​ക്കെ​തിരേ ജ​ന​മൈ​ത്രി​പോ​ലീ​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍, മീ​ന​ങ്ങാ​ടി ഇ​സ്‌​പെ​ക്ട​ര്‍ ഓ​ഫ് പോ​ലീ​സ് കെ.​കെ. അ​ബ്ദു​ള്‍ ഷ​രീ​ഫ്, ല​ഹ​രി വ​സ്തു​ക്ക​ളും ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ സൈ​ക്യാ​ട്രി​സ്റ്റ് ഡോ.​ജോ​സ്റ്റി​ന്‍ ഫ്രാ​ന്‍​സി​സ്, കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ വ​യ​നാ​ട് എ​ന്ന വി​ഷ​യ​ത്തി​ല്‍ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി. ​സു​രേ​ഷ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.
യോ​ഗ ക്ലാ​സി​ന് യോ​ഗ അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​രാ​യ എം. ​ഫി​ലി​പ്പ്, ഷ​ബീ​ര്‍ അ​ലി എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്‍​കി. ഉ​ണ​ര്‍​വ് നാ​ട​ന്‍​പാ​ട്ട് ക​ലാ ഗ്രൂ​പ്പി​ന്‍റെ നാ​ട​ന്‍​പാ​ട്ടും അ​വ​ത​രി​പ്പി​ച്ചു.
പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ണ്ടെ​ത്തി​യ 'ചെ​രാ​ത്' എ​ന്ന പേ​ര് ല​ഹ​രി​വി​രു​ദ്ധ ക്യാ​മ്പ​സ് പ്ര​വ​ര്‍​ത്ത​ന​ങ​ള്‍​ക്ക് ഉ​പോ​യോ​ഗി​ക്കും.
കാ​മ്പ​സു​ക​ളി​ല്‍ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ജൈ​വ​കൃ​ഷി​ക​ള്‍ തു​ട​ങ്ങി​യ​വ ന​ട​ത്തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്യാ​മ്പ​സ് ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാന്‌ ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് ര​ണ്ട് ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.
പ​ച്ച​പ്പ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ശി​വ​ദാ​സ​ന്‍, അ​സി​സ്റ്റ​ന്‍റ്് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മാ​രാ​യ സി.​എം. സു​മേ​ഷ്, വി. ​അ​ര​വി​ന്ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.