ക്വാ​റി​ക​ള്‍ തു​റ​ക്കാ​ന്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ക്വാ​റി അ​സോ​സി​യേ​ഷ​ന്‍
Tuesday, October 15, 2019 12:25 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‌ അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​തും നി​യ​മാ​നു​സ​ര​ണം പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​തു​മാ​യ എ​ല്ലാ ക്വാ​റി​ക​ളും തു​റ​ക്കു​ക എ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ക​ള​ക്ട​റേ​റ്റി​നു മു​മ്പി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ക്വാ​റി അ​സോ​സി​യേ​ഷ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു.
ജി​ല്ല​യി​ലെ ക്വാ​റി​ക​ള്‍ നാ​ല് വ​ര്‍​ഷ​മാ​യി പ്ര​തി​സ​ന്ധി​യിലാണ്്. 2016 വ​രെ 48 ക്വാ​റി​ക​ള്‍ നി​യ​മാ​നു​സ​ര​ണം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ജി​ല്ല​യി​ല്‍ ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി​യു​ടെ ഉ​ത്ത​ര​വോ​ടെ അ​മ്പ​ല​വ​യ​ല്‍ മേ​ഖ​ല​യി​ലെ ക്വാ​റി​ക​ള്‍ അ​ട​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി​യി​ലാ​യി. ശേ​ഷി​ച്ച ക്വാ​റി​ക​ള്‍ 2016 ഡി​സം​ബ​ര്‍ ആ​റി​ന് തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പ​രി​സ്ഥി​തി അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ട​ഞ്ഞു.
2018ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ​യു​ടെ പ​ഠ​ന റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ര​ണ്ട് ക്വാ​റി​ക​ള്‍ നി​ര്‍​ത്തി​വച്ചു. 2019 പ്ര​ള​യ​ത്തി​ന് ശേ​ഷം ബാ​ക്കി​യു​ള്ള ക്വാ​റി​ക​ള്‍ കൂ​ടി താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ 'എ​രി​തീ​യി​ല്‍ നി​ന്നും വ​റു​തി​യി​ലേ​ക്ക്' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളും തു​റ​ക്കു​ക എ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ക​ള​ക്ട​റേ​റ്റി​നു മു​മ്പി​ല്‍ സ​ത്യാ​ഗ്ര​ഹം ന​ട​ത്തു​ന്ന​ത്. ​
സ​ത്യ​ഗ്ര​ഹ​ത്തി​ന് ക്വാ​റി അ​സോ​സി​യേ​ഷ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ​ങ്കു​ചേ​രു​ന്ന​തെ​ന്ന് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​സി​ഡ​ന്‍റ് കെ. ​ഷി​നു, സെ​ക്ര​ട്ട​റി ജോ​ജ​ന്‍ മാ​ന​ന്ത​വാ​ടി, ട്ര​ഷ​റ​ര്‍ ടി.​വി. പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.