വാ​ട​ക കെ​ട്ടി​ട നി​യ​ന്ത്ര​ണ ബി​ല്‍ നി​യ​മ സ​ഭ​യി​ല്‍ പാ​സാ​ക്ക​ണമെന്ന്
Wednesday, October 16, 2019 12:12 AM IST
പ​ന​മ​രം: വാ​ട​ക കെ​ട്ടി​ട നി​യ​ന്ത്ര​ണ ബി​ല്‍ കേ​ര​ള നി​യ​മ സ​ഭ​യി​ല്‍ പാ​സാ​ക്ക​ണ​മെ​ന്നും സാ​മ്പ​ത്തി​ക മാ​ന്ദ്യം മൂ​ലം ക​ട​ക്കെ​ണി​യി​ലാ​യ വ്യാ​പാ​രി​ക​ളു​ടെ ബാ​ങ്ക് വാ​യ്പ​യ്ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ​ന​മ​രം ഏ​രി​യാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന വ്യാ​പാ​രി​ക​ള്‍ വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന അ​വ​സ്ഥ​യി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ദോ​ഷ​മാ​യി ബാ​ധി​ക്കു​ന്ന നി​യ​മ​ങ്ങ​ളാ​ണ് വാ​ട​ക നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള​ത്. ഇ​തി​ല്‍ നി​ന്നും വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​യി വാ​ട​ക കെ​ട്ടി​ട നി​യ​ന്ത്ര​ണ ബി​ല്‍ നി​യ​മ സ​ഭ​യി​ല്‍ പാ​സാ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. തു​ള​സീ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ്പി. ​ര​ത്‌​നാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ട് പി. ​പ്ര​സ​ന്ന​കു​മാ​ര്‍ അ​വ​ത​രി​പ്പി​ച്ചു. എ.​ജെ. കു​ര്യ​ന്‍, ടി. ​സു​രേ​ന്ദ്ര​ന്‍, ബേ​ബി ചെ​റി​യാ​ന്‍, വി.​എ​ന്‍. പ്ര​സാ​ദ്, പി. ​സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​എം. ഉ​മ്മ​ര്‍ (പ്ര​സി​ഡ​ന്‍റ്്), പി.​എം. ത​ങ്ക​പ്പ​ന്‍, മു​ഹ​മ്മ​ദ് കാ​ഞ്ഞാ​യി, പി.​കെ. ഓ​മ​ന (വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ര്‍), പി. ​സ​ന്തോ​ഷ് (സെ​ക്ര​ട്ട​റി), പി.​വി. സു​നീ​ഷ്, പി.​ജെ. ജോ​സ്, പി.​ജി. അ​നൂ​പ് (ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി​മാ​ര്‍), കെ.​എ​ന്‍. മ​ധു​സു​ദ​ന​ന്‍ (ട്ര​ഷ​റ​ര്‍), സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ര്‍ ഇ.​ജെ. ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.