പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ തെ​ങ്ങു​ക​ൾ രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ൽ
Wednesday, October 16, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ തെ​ങ്ങു​ക​ൾ രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ൽ. കൂ​ന്പു​ചീ​യ​ലും ഓ​ല​ക​രി​ച്ചി​ലു​മാ​ണ് തെ​ങ്ങു​ക​ളെ ബാ​ധി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​നു തെ​ങ്ങു​ക​ളാ​ണ് രോ​ഗ​ങ്ങ​ൾ മൂ​ലം ന​ശി​ക്കു​ന്ന​ത്. ഈ ​അ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ന​ശി​ച്ച തെ​ങ്ങു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ക​ലാ​ജാ​ഥ ആ​രം​ഭി​ച്ചു

പു​ൽ​പ്പ​ള്ളി: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ദ്വി​ദി​ന ക​ലാ​ജാ​ഥ എ​സ്എ​ൻ കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ 15 കാ​ന്പ​സു​ക​ളി​ൽ ക​ലാ​ജാ​ഥ പ​ര്യാ​ട​നം ന​ട​ത്തും. വി​ര​ൽ ചൂ​ണ്ടാ​ൻ മ​റ​ന്നു​പോ​കു​ന്ന നി​ങ്ങ​ൾ​ക്കു​നേ​രേ ഞ​ങ്ങ​ളും വി​ര​ൽ ചൂ​ണ്ടു​ന്നു എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ജാ​ഥ. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​ക്ഷ​യ് റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ഷ്ണ​വി, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.