തേ​ക്ക് ന​ടാ​നുള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കി
Wednesday, October 16, 2019 12:14 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ല്‍ ഒ​ണ്ട​യ​ങ്ങാ​ടി​യി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യ്ക്ക് ന​ടു​വി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ഒ​ണ്ട​യ​ങ്ങാ​ടി റി​സ​ര്‍​വ് ഫോ​റ​സ്റ്റി​ല്‍ തേ​ക്ക് ന​ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി പ്ര​മേ​യം പാ​സാ​ക്കി. 40 ഹെ​ക്ട​ര്‌ വ​രു​ന്ന ഈ ​പ്ര​ദേ​ശ​ത്തു​ നി​ന്ന് ന​ട​ത്തി​യ സ​ര്‍​വേ​ക​ളി​ല്‍ നി​ന്ന് പ​ഠ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി 155 ഇ​നം പ​ക്ഷി​ക​ളെ​യും 97 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ​യും 15 ഇ​നം സ്ഥി​ര​വാ​സി​ക​ളാ​യ സ​സ്ത​നി​ക​ളെ​യും അ​ഞ്ച് ഇ​നം സ​ന്ദ​ര്‍​ശ​ക​രാ​യ സ​സ്ത​നി​ക​ളെ​യും 21 ഇ​നം പാ​മ്പു​ക​ളെ​യും അ​ഞ്ച് ഇ​നം മ​റ്റ് ഉ​ര​ഗ​ങ്ങ​ളെ​യും 27 ഇ​നം ഉ​ഭ​യ​ജീ​വി​ക​ളെ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​റി​ല്‍ അ​നേ​കം ജീ​വ​ജാ​ല​ങ്ങ​ളെ​യും സ​സ്യ​ങ്ങ​ളെ​യും ഇ​വി​ടെ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ഒ​ണ്ട​യ​ങ്ങാ​ടി റി​സ​ര്‍​വ് ഫോ​റ​സ്റ്റ് വെ​ട്ടി​മാ​റ്റു​ന്ന​തി​ല്‍ നി​ന്നും വ​നം വ​കു​പ്പ് പി​ന്തി​രി​യ​ണ​മെ​ന്നും നി​ത്യ​ഹ​രി​ത വ​ന​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.