മാ​ന​ന്ത​വാ​ടി​യി​ൽ പൗ​ൾ​ട്രി ക​ർ​ഷ​ക ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന്
Wednesday, October 16, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ 1,000 പൗ​ൾ​ട്രി ഫാം ​കൂ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൗ​ൾ​ട്രി ക​ർ​ഷ​ക​രു​ടെ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു മാ​ന​ന്ത​വാ​ടി മി​ൽ​ക്ക് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ത്തും. രാ​വി​ലെ 10നു ​മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യി​ൽ ഫാം ​തു​ട​ങ്ങു​ന്ന​തി​നു ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കും കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് അ​ട​ക്കം മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും വാ​യ്പ അ​നു​വ​ദി​ക്കു​മെ​ന്നു അ​റി​യി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ബാ​ങ്കി​ന്‍റെ വാ​യ്പ പ​ദ്ധ​തി ക​ണ്‍​വ​ൻ​ഷ​നി​ൽ വി​ശ​ദീ​ക​രി​ക്കും.​ഷെ​ഡ് നി​ർ​മാ​ണ​ത്തി​നും, വി​ത്തു​ധ​ന​ത്തി​നു​മാ​യി ജി​ല്ലാ ബാ​ങ്ക് ക​ർ​ഷ​ക​മി​ത്ര പ​ദ്ധ​തി​യി​ൽ ജാ​മ്യ​മി​ല്ലാ​തെ ഒ​രു ല​ക്ഷം രൂ​പ വ​രെ​യും ജാ​മ്യ​ത്തി​ൽ ഈ ​തു​ക​യ്ക്കു മു​ക​ളി​ലും ഒ​ന്പ​തു ശ​ത​മാ​നം പ​ലി​ശ​യ്ക്കു വാ​യ്പ അ​നു​വ​ദി​ക്കും.
ഫാം ​ആ​രം​ഭി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് അ​പേ​ക്ഷ ന​ൽ​കാം.