കല്‍പ്പറ്റ: രാജ്യത്തെ കാര്‍ഷിക മേഖലയെ സമ്പൂര്‍ണമായി തകര്‍ക്കുന്ന ആര്‍സിഇപി കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ പതിനായിരം കത്തുകള്‍ പ്രധാനമന്ത്രിക്ക് അയയ്ക്കാന്‍ ജില്ലാനേതൃയോഗം തീരുമാനിച്ചു.
കരാര്‍ നടപ്പിലായാല്‍ അത് കേരളത്തെയും പ്രത്യേകിച്ച് കാര്‍ഷിക മേഖലയായ വയനാടിനെയുമാണ് കൂടുതല്‍ ബാധിക്കുന്നത്. പ്രളയംമൂലം ദുരിതത്തിലായ വയനാടിന് ഈ കരാര്‍ താങ്ങാവുന്നതില്‍ അപ്പുറത്താണ്.
ആസിയാന്‍ കരാര്‍ നിമിത്തം കുരുമുളക് ഇറക്കുമതി ചെയ്ത് കുരുമുളക് കര്‍ഷകരുടെ നട്ടെല്ല് ഒടിഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.
കത്തുകള്‍ അയയ്ക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ പത്തിന് ബത്തേരി ഹെഡ്പോസ്റ്റോഫീസില്‍ നടത്തും. ഈ വിഷയവുമായി ബന്ധപ്പെട്ട് 22 ന് കല്‍പ്പറ്റ ടെലിഫോണ്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുവാനും തീരുമാനിച്ചു.
ജില്ലാ ചെയര്മാന് ഡോ.പി. ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്മാന് പി.എം. ജോയി, വി.പി. വര്‍ക്കി, വി.എം. വര്‍ഗീസ്, കണ്ണിവട്ടം കേശവന് ചെട്ടി, ടി.പി. ശശി, ബെഞ്ചമിന്‍ ഈശോ, പ്രഫ. താരാഫിലിപ്പ്, വത്സ ചാക്കോ, ബിച്ചാരത്ത് കുഞ്ഞിരാമന്, സഫീര്‍ പഴേരി, സി.പി. അഷ്റഫ്, ഉനൈസ് കല്ലൂര്‍, എം.കെ. ബാലന്, പി.വി. ശ്രീധരന്, ഷാലിന്‍ ജോര്‍ജ്, കെ. സൈഫുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.