പൂ​ക്കോ​ട് ത​ടാ​ക പ​രി​സ​ര​ത്തെ നി​ർ​മാ​ണ​ങ്ങ​ൾ ത​ട​യ​ണം: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി
Thursday, October 17, 2019 11:59 PM IST
ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് ത​ടാ​ക പ​രി​സ​ര​ത്തെ മ​ണ്ണെ​ടു​പ്പും നി​ർ​മാ​ണ​ങ്ങ​ളും ത​ട​യ​ണ​മെ​ന്നു പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ത​ടാ​ക​ത്തി​ലേ​ക്കു ഒ​ഴു​കു​ന്ന നാ​ല് അ​രു​വി​ക​ളും ചു​റ്റു​മു​ള്ള കാ​ടും ശോ​ഷ​ണം നേ​രി​ടു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ ഇ​ന്ദി​രാ​ഗാ​ന്ധി നി​ർ​ദേ​ശി​ച്ച​നു​സ​രി​ച്ച് ത​ടാ​ക​ത്തി​ന്‍റെ സം​ര​ക്ഷ​ണാ​ർ​ഥം ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ 66 ഇ​നം അ​പൂ​ർ​വ സ​സ്യ​ങ്ങ​ളെ​യും 44 ഇ​നം പൂ​ന്പാ​റ്റ​ക​ളെ​യും 100ൽ ​അ​ധി​കം ഇ​നം പ​ക്ഷി​ക​ളെ​യും പൂ​ക്കോ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു.

ത​ടാ​ക പ​രി​സ​ര​ത്തു നി​ർ​മാ​ണ​ങ്ങ​ൾ നി​രോ​ധി​ച്ചു 2002ൽ ​ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചും 2006ൽ ​ഡി​വി​ഷ​ൻ ബെ​ഞ്ചും ഉ​ത്ത​ര​വി​ട്ട​താ​ണ്. എ​ന്നാ​ൽ ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ച്ച് ത​ടാ​ക​ത്തി​ന​ടു​ത്തും വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ർ​മാ​ണ​ങ്ങ​ളും മ​ണ്ണൊ​ലി​പ്പി​നു ആ​ക്കം കൂ​ട്ടു​ന്ന കൃ​ഷി​ക​ളും തു​ട​രു​യാ​ണ്. ഈ ​അ​വ​സ്ഥ​യ്ക്കു അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണണമെന്ന് സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. സു​രേ​ഷ്, എം.​കെ. ഷി​ബു, ബ​ഷീ​ർ ആ​ന​ന്ദ് ജോ​ണ്‍, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, അ​ബു പൂ​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.