മാ​ര്‍​ക്ക്ദാ​നം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ കോ​ലം ക​ത്തി​ച്ചു
Saturday, October 19, 2019 12:12 AM IST
ക​ല്‍​പ്പ​റ്റ: മാ​ര്‍​ക്ക്ദാ​നവുമായി ബന്ധപ്പെട്ട് ആ​രോ​പ​ണ​വി​ധേ​യ​നാ​യ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ രാ​ജി വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ക​ല്‍​പ്പ​റ്റ ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ക്ക​ലും ന​ട​ത്തി. മാ​ര്‍​ക്ക് ദാ​നത്തില്‍ മ​ന്ത്രി​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ത്ര​യും വേ​ഗം രാ​ജി വ​ച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​തി​രോ​ധ​ത്തി​ലാ​യ മ​ന്ത്രി പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ പു​റ​ത്തു​പ​റ​ഞ്ഞ​തെ​ല്ലാം പ​ച്ച​ക്ക​ള്ള​മാ​ണെന്ന് തെളിഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. റെ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ലി റാ​ട്ട​ക്കൊ​ല്ലി, രോ​ഹി​ത് ബോ​ധി, പി. ​ഷം​സു​ദ്ദീ​ന്‍, വി.​സി. ഷൈ​ജ​ല്‍, ബി​ന്‍​ഷാ​ദ്, പി.​എം. മ​ന്‍​സൂ​ര്‍, അ​രു​ണ്‍​ദേ​വ്, ബി​ജു റി​പ്പ​ണ്‍, വി.​എം. ബി​നീ​ഷ്, ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​ത്യു, പി.​കെ. സു​ബൈ​ര്‍, മ​ന്‍​സൂ​ര്‍ മാ​യ​ന്‍, ബാ​വ റാ​ഷി, വി​നോ​ജ്, ടി.​ജെ. ആ​ന്‍റ​ണി, പ്ര​കാ​ശ് ക​ല്‍​പ്പ​റ്റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.