ചാ​മ​പ്പാ​റ​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, October 19, 2019 12:14 AM IST
പു​ല്‍​പ്പ​ള്ളി:​ചാ​മ​പ്പാ​റ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ള്‍ വ​ന്‍​തോ​തി​ല്‍ കൃ​ഷി ന​ശി​പ്പി​ച്ചു. നെ​ല്ല്, വാ​ഴ, ക​പ്പ, ചേ​ന തുടങ്ങിയ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​തി​ല്‍ ര​ണ്ട​ര ഏ​ക്ക​ര്‍ ക​പ്പ-​ചേ​ന കൃ​ഷി ര​ശ്മി കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ​താ​ണ്.
ക​ര്‍​ണാ​ട​ക വ​ന​ത്തി​ല്‍​നി​ന്നു ക​ന്നാ​രം​പു​ഴ ക​ട​ന്നാ​ണ് ആ​ന​ക​ള്‍ ചാ​മ​പ്പാ​റ​യി​ല്‍ എ​ത്തു​ന്ന​ത്. വ​നാ​തി​ര്‍​ത്തി​യി​ല്‍ കി​ട​ങ്ങും വേ​ലി​യും ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന​തു ആ​ന​ക​ള്‍​ക്കു കാ​ടി​റ​ക്കം സു​ഗ​മ​മാ​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ആ​ന​ക​ള്‍ ദി​വ​സ​വും രാ​ത്രി കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. നേ​രം പു​ല​ര്‍​ന്ന​ശേ​ഷ​മാ​ണ് പ​ല​പ്പോ​ഴും വ​ന​ത്തി​ലേ​ക്കു ആ​ന​ക​ളു​ടെ മ​ട​ക്കം.