കോ​യ​ന്പ​ത്തൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, October 21, 2019 9:36 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​യ​ന്പ​ത്തൂ​രി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ വ​യ​നാ​ട് ചീ​രാ​ൽ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. വെ​ണ്ടോ​ൽ പ​റോ​ട്ടി​യി​ൽ പ​രേ​ത​നാ​യ രാ​ജു​വി​ന്‍റെ​യും അ​നി​ത​യു​ടെ​യും മ​ക​ൻ അ​ർ​ജു​ൻ (20) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ർ​ജു​ൻ സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​യ​ന്പ​ത്തൂ​ർ കെ​സി​ടി കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ്. അ​ശ്വ​തി സ​ഹോ​ദ​രി​യാ​ണ്.