പ​ഠ​നം വേ​ണ്ടാ, തീ​രു​മാ​നം മ​തി​യെ​ന്ന് സം​ര​ക്ഷ​ണ സ​മി​തി
Wednesday, October 23, 2019 12:05 AM IST
ക​ല്‍​പ്പ​റ്റ: ബേ​ഗൂ​ര്‍ ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ഒ​ണ്ട​യ​ങ്ങാ​ടി​യി​ല്‍ സ്വാ​ഭാ​വി​ക​വ​ന​മാ​യി മാ​റി​യ മു​ന്‍ പ്ലാ​ന്‍റേഷ​ന്‍ തേ​ക്കു​തോ​ട്ട​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ഏ​തെ​ങ്കി​ലും ഏ​ജ​ന്‍​സി മു​ഖേ​ന​യു​ള്ള പ​ഠ​ന​മ​ല്ല, ഇ​നി ഒ​രി​ഞ്ചു വ​നം പോ​ലും ഏ​ക​വി​ള​ത്തോ​ട്ട​മാ​ക്കി​ല്ലെ​ന്ന രാ​ഷ്ട്രീ​യ-​ന​യ തീ​രു​മാ​ന​വും പ്ര​ഖ്യാ​പ​ന​വു​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഒ​ണ്ട​യ​ങ്ങാ​ടി വ​ന​ത്തി​ല്‍ തേ​ക്കു ന​ടു​ന്ന​തു സം​ബ​ന്ധി​ച്ചു പ​ഠ​ന​ത്തി​നു കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നെ നി​യോ​ഗി​ക്കു​മെ​ന്നാ​ണ് വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ലെ ഉ​ന്ന​ത​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.
കെ​എ​ഫ്ആ​ര്‍​ഐ​യു​ടെ പ​ഠ​ന​വും ശി​പാ​ര്‍​ശ​യും അ​തു കൈ​കാ​ര്യം ചെ​യ്യു​ന്ന ശാ​സ്ത്ര​ജ്ഞ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടു​ക​ളെ​യും ആ​ശ്ര​യി​ച്ചി​രി​ക്കും. കേ​ര​ള​ത്തി​ലെ നി​ത്യ​ഹ​രി​ത​വ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ച് തേ​ക്കും യൂ​ക്കാ​ലി​പ്ട്‌​സും ലാഭകരമായി വ​ള​ര്‍​ത്താ​നു​ള്ള ഗ​വേ​ഷ​ണ​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ലം മു​ഴു​കി​യ ച​രി​ത്രം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നു​ണ്ട്. കെ​എ​ഫ്ആ​ര്‍​ഐ​യു​ടെ ശി​പാ​ര്‍​ശയില്‌ നി​ര​വ​ധി നീ​രു​റ​വ​ക​ളു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​വും ജൈ​വ​വൈ​വി​ധ്യ സ​മ്പ​ന്ന​വു​മാ​യ വനം വെ​ട്ടി​മാ​റ്റി തേ​ക്കു ന​ടു​ന്ന​തു അ​നു​വ​ദി​ക്കാ​നാ​കി​ല്ല.
ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഹെ​ക്ട​ര്‍ വി​സ്തൃ​തി​യില്‌ നി​ബി​ഡമാ​യ വ​യ​നാ​ട​ന്‍ കാ​ടു​ക​ള്‍ വെ​ട്ടി​വെ​ളു​പ്പി​ച്ച് ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത്വം 1957 മു​ത​ല്‍ കേ​ര​ളം ഭ​രി​ച്ച സ​ര്‍​ക്കാ​രു​ക​ള്‍​ക്കാ​ണ്.
വ​ന​ന​ശീ​ക​ര​ണ​ത്തി​ന്‍റെ തി​ക്ത​ഫ​ല​ങ്ങ​ളാ​ണ് ജ​നം അ​നു​ഭ​വി​ക്കു​ന്ന​ത്. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം, മ​രു​വ​ത്ക​ര​ണം, ജ​ല​ക്ഷാ​മം, വ​ര​ള്‍​ച്ച, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, കാ​ര്‍​ഷി​ക​ത്ത​ക​ര്‍​ച്ച എ​ന്നി​വ വ​ന​ന​ശീ​ക​ര​ണ​ത്തി​ന്‍റെ ദു​ര​ന്ത​ഫ​ല​ങ്ങ​ളാ​ണ്.
ജി​ല്ല​യി​ല്‍ മൂ​ന്ന് വ​നം ഡി​വി​ഷ​നു​ക​ളി​ലാ​യി 35,000 ഹെ​ക്ട​ര്‍ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളു​ണ്ട്. 30,000 ഹെ​ക്ട​ര്‍ വി​സ്തൃ​തി​യു​ള്ള വ​യ​നാ​ട് വ​ന്യ​ജീ​വി കേ​ന്ദ്ര​ത്തി​ല്‍ 10,000 ഹെ​ക്ട​റി​ല​ധി​കം തേ​ക്കും യൂ​ക്കാ​ലി​പ്ട്‌​സു​മാ​ണ്. വ​ന്യ​ജീ​വി​ക​ള്‍​ക്ക് അ​ഭ​യം ന​ല്‍​കാ​നും പ​രി​സ്ഥി​തി​ധ​ര്‍​മം നി​ര്‍​വ​ഹി​ക്കാ​നും ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ള്‍​ക്കു കെ​ല്‍​പ്പി​ല്ല.
ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഏ​ക​വി​ള​ത്തോ​ട്ട​ങ്ങ​ളും സ്വാ​ഭാ​വി​ക​വ​ന​മാ​യി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ത്ര​മ​ല്ല, ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും പാ​ര്‍​ട്ടി​ക​ളും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട​ന്‍ കാ​ര്‍​ഷി​ക വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യ വ​ന​ക​വ​ച​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നും ജി​ല്ല​യു​ടെ ഗ​ത​കാ​ല കാ​ര്‍​ഷി​ക പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​വാ​നു​മു​ള്ള യ​ജ്ഞ​ത്തി​ല്‍ ജ​നം ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്കേ​ണ്ട​തു​ണ്ടെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സ്വാ​ഭാ​വി​ക വ​ന​സം​ര​ക്ഷ​ണ​ത്തി​നു മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 24നു ​സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ല്‍ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു അ​ഭ്യ​ര്‍​ഥി​ച്ചു. ബാ​ബു മൈ​ല​മ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം. ​ഗം​ഗാ​ധ​ര​ന്‍, അ​ജി കൊ​ളോ​ണി​യ, എ​ന്‍. ബാ​ദു​ഷ, തോ​മ​സ് അ​മ്പ​ല​വ​യ​ല്‍, സ​ണ്ണി പ​ടി​ഞ്ഞാ​റ​ത്ത​റ, ജ​സ്റ്റി​ന്‍ ജോ​സ​ഫ്, എ.​വി. മ​നോ​ജ്, സ​ണ്ണി മ​ര​ക്ക​ട​വ്, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മൂ​ല​ങ്കാ​വ്, രാ​മ​കൃ​ഷ്ണ​ന്‍ ത​ച്ച​മ്പ​ത്ത്, അ​ബു പൂ​ക്കോ​ട്, പി.​എം. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.