നി​ര്‍​മാ​ണ​ത്തി​ല്‍ ക്ര​മ​കേ​ട്: നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു
Wednesday, October 23, 2019 12:06 AM IST
കാ​ട്ടി​ക്കു​ളം: റോ​ഡ​രി​കി​ലെ ഓ​വുചാ​ല്‍ നി​ക​ത്ത​ല്‍ ന​ട​ത്തിയ തില്‌ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തൃ​ശി​ലേ​രി, മൊ​ട്ട പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​ര്‍ റോ​ഡി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ദൂ​രം റോ​ഡ​രി​കി​ലെ ഓ​വുചാ​ന്‍ ക​ല്ലി​ട്ട് നി​ര​പ്പാ​ക്കു​ന്ന​തി​ന് 23 ലോ​ഡ് ക്വാ​റി വെ​യ്സ്റ്റ് ഇ​റ​ക്കാ​ന്‍ പി​ഡ​ബ്ല്യു​ഡി മൂ​ന്ന് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ മൂ​ന്ന് ലോ​ഡ് ക്വാ​റി വെ​യ്സ്റ്റ് ഇ​റ​ക്കി ബാ​ക്കി ഭാ​ഗം മ​ണ്ണി​ട്ട് കു​ഴി നി​ക​ത്തു​ക​യും മു​ക​ളി​ല്‍ മെ​റ്റ​ര്‍ നി​ര​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. മ​ഴ​യി​ല്‍ ഗ​താ​ഗ​ത ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. നി​ര്‍​മാ​ണം ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

അ​വാ​ര്‍​ഡ് നൽകി

ക​ല്‍​പ്പ​റ്റ: ജി​ല്ലാ പോ​സ്റ്റ​ല്‍,ടെ​ലി​കോം ആ​ന്‍​ഡ് ബി​എ​സ്എ​ന്‍​എ​ല്‍ എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍​ക്കു അ​വാ​ര്‍​ഡു​കള്‌ നൽകി. എ.​ജി. ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. ബാ​ബു. സി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, നി​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.