മ​രം മു​റി​ച്ച് ക​ട​ത്തി​യ സം​ഭ​വം: ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന്
Sunday, November 10, 2019 12:03 AM IST
പു​ല്‍​പ്പ​ള്ളി: വീ​ട്ടി​മൂ​ല​യി​ലെ ഖാ​ദി ബോ​ര്‍​ഡി​ന്‍റെ ഭൂ​മി​യി​ല്‍ നി​ന്ന് മ​രം​മു​റി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ തോ​മ്പി​ല്‍ മോ​ഹ​ന​നെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ​താ​ണെ​ന്ന് മോ​ഹ​ന​ന്‍റെ ഭാ​ര്യ രാ​ജ​മ്മ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആരോപിച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വാ​ണ് മ​രം​മു​റി തൊ​ഴി​ലാ​ളി​യാ​യ ത​ന്‍റെ ഭ​ര്‍​ത്താ​വി​നെ ഖാ​ദി ബോ​ര്‍​ഡി​ന്‍റെ സ്ഥ​ല​ത്തെ മ​ര​ങ്ങ​ള്‍ മു​റി​ക്കാന്‌ വി​ളി​ച്ചു​കൊ​ണ്ടു പോ​യ​ത്. ര​ണ്ടാ​ഴ്ച​യാ​യി മോ​ഹ​ന​നെ കാ​ണാ​നി​ല്ല.

നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ചാ​ണ് മ​രം​മു​റി​ച്ച​ത്. അ​ത് സ​ര്‍​ക്കാ​ര്‍ ഭൂ​മി​യാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും രാ​ജ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു.