ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: 3,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ പങ്കെടുക്കും
Sunday, November 10, 2019 12:03 AM IST
ക​ല്‍​പ്പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ ഗ​വ.​എ​ല്‍​പി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, എ​യു​പി സ്‌​കൂ​ളു​ക​ളി​ലാ​യി 11 മു​ത​ല്‍ 15 വ​രെ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ം നടക്കും. 10 വേ​ദി​ക​ളി​ലാ​യി 297 ഇ​ന​ങ്ങ​ളി​ല്‍ മൂ​വാ​യി​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കും. 228 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​ നി​ന്ന്ഇ​ത്ര​യും കു​ട്ടി​ക​ള്‍ മേ​ള​യ്ക്കു എ​ത്തു​ന്ന​തെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണുമായ കെ.​ബി. ന​സീ​മ അ​റി​യി​ച്ചു.

11, 12 തി​യ​തി​ക​ളി​ലാ​ണ് സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ള്‍. സ്റ്റേ​ജി​ന​ങ്ങ​ള്‍ 13 മു​ത​ല്‍ 15 വ​രെ ന​ട​ത്തും. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ബ​ര്‍​മ​തി, മ​ഹാ​ത്മ, കീ​ര്‍​ത്തി​മ​ന്ദി​ര്‍, ന​വ​ജീ​വ​ന്‍, ച​മ്പാ​ര​ന്‍, സ്വ​രാ​ജ്, ന​വ​ഖാ​ലി, വാ​ര്‍​ധ, സേ​വാ​ഗ്രാം, സ​ര്‍​വോ​ദ​യ എ​ന്നീ പേ​രു​ക​ളാ​ണ് വേ​ദി​ക​ള്‍​ക്കു ഇ​ട്ട​ത്. കു​ഞ്ഞോം ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ എ.​എം. സ​മീ​ര്‍ നി​ര്‍​ദേ​ശി​ച്ച പേ​രു​ക​ളാ​ണ് വേ​ദി​ക​ള്‍​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ലോ​ത്സ​വ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര 11നു ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പ​ടി​ഞ്ഞാ​റ​ത്ത​റ ടൗ​ണി​ല്‍ ന​ട​ത്തും. തു​ട​ര്‍​ന്നു ക​ല​വ​റ നി​റ​യ്ക്ക​ല്‍, പാ​ലു​കാ​ച്ച​ല്‍ എ​ന്നി​വ ഉ​ണ്ടാ​കും. ക​ലോ​ത്സ​വ​ന​ഗ​രി​യി​ല്‍ 13നു ​രാ​വി​ലെ 9.30നു ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഇ​ബ്രാ​ഹിം തോ​ണി​ക്ക​ര പ​താ​ക ഉ​യ​ര്‍​ത്തും. 10നു ​സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ദീ​ല അ​ബ്ദു​ല്ല മു​ഖ്യാ​തി​ഥി​യാ​കും.സ​മാ​പ​ന സ​മ്മേ​ള​നം 15നു ​വൈ​കു​ന്നേ​രം നാ​ലി​നു ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. സ​ബ് ക​ള​ക്ട​ര്‍ വി​ക​ല്‍​പ് ഭ​ര​ദ്വാ​ജ് മു​ഖ്യാ​തി​ഥി​യാ​കും. 15 ല​ക്ഷം രൂ​പ​യാ​ണ് ക​ലോ​ത്സ​വ​ത്തി​നു ക​ണ​ക്കാ​ക്കു​ന്ന ചെ​ല​വ്. ഇ​തി​ല്‍ എ​ട്ടു ല​ക്ഷം രൂ​പ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ല്‍​കും. ബാ​ക്കി പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്നു സ​മാ​ഹ​രി​ക്കും. പ്ര​ധാ​ന വേ​ദി​ക​ളാ​യ സ​ബ​ര്‍​മ​തി, മ​ഹാ​ത്മ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​ണ് ന​ട​ത്തു​ന്ന​ത്.

മു​ഴു​വ​ന്‍ സ്റ്റേ​ജി​ന​ങ്ങ​ളു​ടെ​യും വീ​ഡി​യോ ചി​ത്രീ​ക​ര​ണം കൈ​റ്റ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തും. ഇ​തി​നാ​യി എ​ല്ലാ വേ​ദി​ക​ളി​ലും ര​ണ്ടു​ കാ​മ​റ​ക​ള്‍ വീ​തം സ്ഥാ​പി​ക്കും. ക​ലോ​ത്സ​വ​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു പ​ടി​ഞ്ഞാ​റ​ത്ത​റ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ക്രി​യേ​റ്റീ​വ് ക്ല​ബ് ബ്ലോ​ഗ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ക​ല്‍​പ്പ​റ്റ, ത​രു​വ​ണ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു പ​ടി​ഞ്ഞാ​റ​ത്ത​റ​യ്ക്കു​ള്ള റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മു​ന്നി​ല്‍ ക​ലോ​ത്സ​വ ദി​ന​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ സം​ബ​ന്ധ​മാ​യ അ​ല​ങ്കാ​ര​വേ​ല​ക​ള്‍ ഉ​ണ്ടാ​കും. അ​ല​ങ്കാ​ര​വേ​ല മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ത്തു​ന്ന വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കു സ​മ്മാ​നം ന​ല്‍​കു​മെ​ന്നും ന​സീ​മ പ​റ​ഞ്ഞു.

സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ഇ​സ്മ​യി​ല്‍, വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, കെ. ​ഹാ​രി​സ്, വി.​പി. അ​ശോ​ക​ന്‍, ടി.​ജെ. പു​ഷ്പ​വ​ല്ലി, പി. ​ബി​ജു​കു​മാ​ര്‍, ന​ജീ​ബ് മ​ണ്ണാ​ര്‍, പി.​വി. സു​മേ​ഷ് എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.