ഒാര്‌മ്മപ്പെരുന്നാള്‌
Wednesday, November 13, 2019 12:46 AM IST
പു​ല്‍​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​

പു​ല്‍​പ്പ​ള്ളി: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ പു​ല്‍​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ നാ​ലു ദി​വ​സം നീ​ണ്ടു നി​ന്ന പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 117ാമ​ത് ഓ​ര്‍​മ്മ പെ​രു​ന്നാ​ള്‍ സ​മാ​പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ മു​ന്നിന്മേല്‍ കു​ര്‍​ബാ​ന​യ്ക്ക് ഫാ.​ടി.​എം. കു​ര്യാ​ക്കോ​സ്, ഫാ. ​ബേ​ബി വ​ര്‍​ഗീ​സ്, ഫാ. ​സി​ജു കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ കാ​ര്‍​മ്മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് പ​രു​മ​ല കു​രി​ശ​ടി​യി​ലേ​ക്ക് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

കാ​ര്യ​മ്പാ​ടി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​

ക​ല്‍​പ്പ​റ്റ: കാ​ര്യ​മ്പാ​ടി സെ​ന്‍റ്് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ര്‍​മ്മപ്പെ​രു​ന്നാ​ള്‍ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. കു​ഞ്ഞു​ങ്ങ​ളെ എ​ഴു​ത്തി​നി​രു​ത്ത്,സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷം, ജൂ​ബി​ലി മ​ന്ദി​രം ശി​ലാ​സ്ഥാ​പ​നം, ഭ​വ​ന​ദാ​ന, ആ​ടു​ദാ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം, കൊ​ടി​മ​ര സ​മ​ര്‍​പ്പ​ണം എ​ന്നി​വ​യും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​മെ​ന്നു വി​കാ​രി ഫാ.​ടി.​എം. കു​ര്യാ​ക്കോ​സ് തോ​ലാ​ലി​ല്‍, ട്ര​സ്റ്റി സ​ജി മൈ​ലോ​ത്ത്, സെ​ക്ര​ട്ട​റ ത​മ്പി ത​ച്ചാ​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഇ​ന്നു രാ​വി​ലെ എ​ട്ടി​നു ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷ​മാ​ണ് തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ്. വൈ​കു​ന്നേ​രം 5.30നു ​കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്ത​ല്‍. രാ​ത്രി 7.30നു ​മം​ഗ​ലം​കു​ന്നു കു​രി​ശി​ങ്ക​ലേ​ക്കു പ്ര​ദ​ക്ഷി​ണം.
നാ​ളെ രാ​വി​ലെ 7.30നു ​പ്ര​ഭാ​ത ന​മ​സ്‌​കാ​രം. 8.30നു ​ബ​ത്തേ​രി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. 10.30നു ​പൊ​തു​സ​മ്മേ​ള​നം, ജൂ​ബി​ലി മ​ന്ദി​ര ശി​ലാ​സ്ഥാ​പ​നം, ഭ​വ​ന​ദാ​ന, ആ​ടു​ദാ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം, കൊ​ടി​മ​ര സ​മ​ര്‍​പ്പ​ണം. 11.30നു ​കാ​ര്യ​മ്പാ​ടി, മം​ഗ​ലം​കു​ന്ന് കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 12.30നു ​പൊ​തു​സ​ദ്യ. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു കൊ​ടി​യി​റ​ക്ക​ല്‍.