സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ല്‍ വാ​ട്ട​ര്‍ ബെ​ല്‍
Thursday, November 14, 2019 12:18 AM IST
ക​ല്‍​പ്പ​റ്റ: സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ല്‍ ഇ​ന്നു മു​ത​ല്‍ വാ​ട്ട​ര്‍ ബെ​ല്‍. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് വെ​ള്ളം കു​ടി ശീ​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ട്ട​ര്‍ ബെ​ല്‍ മു​ഴ​ക്കു​ന്ന​ത്. വെ​ള്ളം കു​ടി​ക്കാ​ന്‍ ഓ​ര്‍​മി​പ്പി​ച്ച് ഉ​ച്ച​യ്ക്ക് മു​മ്പ് ര​ണ്ട് ത​വ​ണ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് ത​വ​ണ​യും ബെ​ല്‍ മു​ഴ​ക്കും. സ്‌​കൂ​ളി​ല്‍ വാ​ട്ട​ര്‍ കി​യോ​സ്‌​ക്കു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കു​ട്ടി​ക​ള്‍ വീ​ട്ടി​ല്‍ നി​ന്നു കൊ​ണ്ടു വ​രു​ന്ന വെ​ള്ള​വും ഉ​പ​യോ​ഗി​ക്കാം.
ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് 10 ഗ്ലാസ് ​വെ​ള്ള​മെ​ങ്കി​ലും കു​ടി​ച്ചാ​ല്‍ ഒ​രു​വി​ധം ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കാ​മെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ള്‍ ന​വീ​ന​മാ​യ സ​മ്പ്ര​ദാ​യ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 9.15ന് ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ത​മ്പി നി​ര്‍​വ​ഹി​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സു​ജ​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ്് പി.​എ. ബൈ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

തി​യ​തി നീ​ട്ടി

ക​ല്‍​പ്പ​റ്റ: കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്കു​ള​ള വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ് അ​പേ​ക്ഷ​ക​ള്‍ 30 വ​രെ സ​മ​ര്‍​പ്പി​ക്കാ​മെ​ന്ന് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.