ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ല്‍​കി
Wednesday, November 20, 2019 1:09 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ​ ആശു​പ​ത്രി സ്‌​കി​ല്‍ ലാ​ബി​ല്‍ മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ല്‍​കി. ജി​ല്ലാ​ ആശു​പ​ത്രി​യും കെ​യ്ന്‍​സ് ടെ​ക്‌​നോ​ള​ജി​യും ചേ​ര്‍​ന്നാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.
അ​പ​ക​ടം, ഹൃ​ദ​യ സ്തം​ഭ​നം തു​ട​ങ്ങി​യ അ​ത്യാ​ഹി​ത​ങ്ങ​ലി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ​യും രോ​ഗീ​പ​രി​ച​ര​ണവും ന​ട​ത്താ​ന്‍ പ​രി​ശീ​ല​നം ന​ല്‍​കി. പ​രി​ശീ​ല​ന ത്തില്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും. അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സ്റ്റി​ക്ക​റു​ക​ള്‍ പ​തി​ക്കും.
അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ന​ന്ത​വാ​ടി​യി​ലെ​ത്തു​ന്ന പെ​യ്ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ്.ഏ​ക​ദി​ന പ​രി​ശീ​ല​ന ക്ലാ​സ് ഡോ.​വി ജി​തേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജ​ന്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​ശ്രീ​ലേ​ഖ, അ​സാ​പ് ക​മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഗോ​പ​കു​മാ​ര്‍, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ശ​ശി പ്ര​സാ​ദ്, ഡോ.​സ​ന​ല്‍ ഛോട്ടു, ​ഡോ.​ആ​ദി​ഷ്, ഡോ.​മ​ഹേ​ഷ്, കെ. ​ഷാ​ന​വാ​സ്, ആ​ശ അ​ല​ക്‌​സ്, വി​പി​ന്‍ വേ​ണു​ഗോ​പാ​ല്‍, ജി​ന്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.