ബി​ല്‍​ഡിം​ഗ് സെ​സ്: സ​ര്‍​ക്കാ​രി​ന്‍റെ കൃ​ത്യ​വി​ലോ​പം അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Wednesday, November 20, 2019 1:11 AM IST
ക​ല്‍​പ്പ​റ്റ: ബി​ല്‍​ഡിം​ഗ് സെ​സ് പി​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണ് അ​നു​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫ​ണ്ട് നി​യ​മ​വി​രു​ദ്ധ​മാ​യി ബോ​ര്‍​ഡും സ​ര്‍​ക്കാ​രും വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും ബി​ല്‍​ഡിം​ഗ് ആ​ന്‍​ഡ് റോ​ഡ് വ​ര്‍​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ​ക​മ്മി​റ്റി​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി പെ​ന്‍​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഹി​ത​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വ​ര്‍​ധി​പ്പി​ക്കു​ക, ജി​ല്ല​യി​ല്‍ നി​ര്‍​മ്മാ​ണ​മേ​ഖ​ല​യി​ല്‍ അ​നു​ഭ​വി​ക്കു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്കു​ക, പൂ​ട്ടി​യി​ട്ട ക്വാ​റി​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​കെ. കു​ഞ്ഞി​മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. മാ​ത്യു, പി.​ടി. മോ​ഹ​ന​ന്‍, വി.​കെ. ശാ​ന്ത, വി.​വി. ത​മ്പി, ഷാ​ജ​ന്‍ ജോ​സ​ഫ്, ച​ന്ദ്ര​ന്‍ കാ​ട്ടി​ക്കു​ളം, ക​റു​വ മ​ജീ​ദ്, പി.​എ. പ​ത്രോ​സ്, പി.​ടി. വ​ര്‍​ഗീ​സ്, ബൈ​ന്നി വാ​ഴ​വ​റ്റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​ഘ​ട​ന​യു​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ആ​ര്‍. രാ​ജ​നെ യോ​ഗം നോ​മി​നേ​റ്റ് ചെ​യ്തു.