പ​ഠ​ന യാ​ത്ര
Wednesday, November 20, 2019 1:12 AM IST
ക​ല്‍​പ്പ​റ്റ: ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ല്‍ ക​ണ്ട് പ​ഠി​ക്കാന്‌ ക​ല്‍​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ച്ച​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​റ്റൂ​രി​ലേ​ക്ക് പ​ഠ​ന​യാ​ത്ര ന​ട​ത്തു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ വെ​ള്ളം കൃ​ഷി​ക്ക​നു​യോ​ഗ്യ​മാ​യ രീ​തി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ല്‍, ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​കയാണ് ല​ക്ഷ്യം. സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പ​ഠ​ന​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, പ​ച്ച​പ്പ് ക​ണ്‍​വീ​ന​ര്‍, മി​ക​ച്ച ജൈ​വ ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ എ​ണ്‍​പ​ത് പേ​രാ​ണ് പ​ഠ​ന​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​മാ​യി പ​ഠ​ന​യാ​ത്ര അം​ഗ​ങ്ങ​ള്‍ ച​ര്‍​ച്ച ന​ട​ത്തും. ജി​ല്ല​യി​ല്‍ ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​വാ​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കും.