സ​ത്യ​സാ​യി ഭ​വ​ന നി​ര്‍​മാ​ണം: ത​റ​ക്ക​ല്ലി​ട​ല്‍ ക​ര്‍​മ്മം ന​ട​ത്തി
Wednesday, November 20, 2019 1:15 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സ​ത്യ​സാ​യി​സേ​വാ​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ത്തേ​രി മ​ണ​ല്‍​വ​യ​ലി​ല്‍ നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വു വ​രു​ന്ന ഭ​വ​ന നി​ര്‍​ണാ​ണ​ത്തി​ന്റെ ത​റ​ക്ക​ല്ലി​ട​ല്‍ ക​ര്‍​മ്മം ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു നി​ര്‍​വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ സ​ത്യ​സാ​യി സേ​വാ സം​ഘ​ട​നാ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ട്ട​യാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​കെ. സ​ഹ​ദേ​വ​ന്‍, ഡോ.​പി. രാ​ജേ​ന്ദ്ര​ന്‍, ഇ.​എ. ശെ​ല്‍​വ​രാ​ജ്, കു​ട്ട​ന്‍ താ​ളൂ​ര്‍, കെ.​പി. സു​കു​മാ​ര​ന്‍, ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.