ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം നി​യ​ന്ത്രി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി
Thursday, November 21, 2019 12:25 AM IST
മാ​ന​ന്ത​വാ​ടി: ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ത്തി​നു കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ന​ന്ത​വാ​ടി​യി​ല്‍​നി​ന്നു മ​ട്ട​ന്നൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് നാ​ലു​വ​രി​പ്പാ​ത നി​ര്‍​മി​ക്കു​മ്പോ​ള്‍ ഒ​ഴി​പ്പി​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പു​വ​രു​ത്തു​ക, ത​ല​പ്പു​ഴ 44ല്‍​നി​ന്നു അ​മ്പാ​യ​ത്തോ​ടി​ലേ​ക്കു ചു​ര​മി​ല്ലാപ്പാ​ത നി​ര്‍​മി​ക്കു​ക, കോ​ഴി​ക്കോ​ട്–കൊ​ല്ലേ​ഗ​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.​
ഭാ​ര​വാ​ഹി​ക​ളാ​യി പി. ​പ്ര​സ​ന്ന​കു​മാ​ര്‍(​പ്ര​സി​ഡ​ന്‍റ്), ടി. ​ര​ത്‌​നാ​ക​ര​ന്‍, പി.​കെ. സി​ദ്ദി​ഖ്, ഗ്രേ​സി ര​വി, കെ.​പി. ശ്രീ​ധ​ര​ന്‍(​വൈ​സ് പ്ര​സി​ഡ​നന്‍റു​മാ​ര്‍), വി.​കെ. തു​ള​സി​ദാ​സ്(​സെ​ക്ര​ട്ട​റി), എ.​പി. പ്രേ​ഷി​ന്ത്, ടി. ​സു​രേ​ന്ദ്ര​ന്‍, എം.​ആ​ര്‍. സു​രേ​ഷ്, എ​ബി അ​ഗ​സ്റ്റ്യ​ന്‍(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍), കെ. ​ഹ​സ​ന്‍(​ട്ര​ഷ​റ​ര്‍)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.