28ന് ​നീ​ല​ഗി​രി​യി​ല്‍ ഡി​എം​കെയുടെ ഹ​ര്‍​ത്താ​ല്‍
Saturday, November 23, 2019 12:45 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡി​എം​കെ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 28ന് ​നീ​ല​ഗി​രി ജി​ല്ലാ ഹ​ര്‍​ത്താ​ല്‍ ന​ട​ത്തു​മെ​ന്ന് മു​ന്ന​ണി യോ​ഗം അ​റി​യി​ച്ചു. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍.
രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഊ​ട്ടി എ​ടി​സി മൈ​താ​നി​യി​ല്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ക്കും.
യോ​ഗ​ത്തി​ല്‍ ഡി​എം​കെ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​എം. മു​ബാ​റ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ന്‍, എം. ദ്രാ​വി​ഡ​മ​ണി എം​എ​ല്‍​എ , എ​ന്‍. വാ​സു, ജെ. ​ഹാ​ള്‍​ദു​രൈ, ഭോ​ജ​രാ​ജ​ന്‍, ജ​യ​കു​മാ​ര്‍, ഹ​നീ​ഫ, രി​ള്‌​വാ​ന്‍, വി​ശ്വ​നാ​ഥ​ന്‍, ശൈ​ഖ് ദാ​വൂ​ദ്, നാ​സ​റ​ലി, മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.
രാഷ്ട്രീയ കക്ഷികളും വ്യാ​പാ​രി സം​ഘ​വും ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
നീ​ല​ഗി​രി ജി​ല്ല​യി​ല്‍ 283 ഗ്രാ​മ​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍ നി​ര്‍​മി​ക്കാനും അ​റ്റ​കു​റ്റപ്പണികള്‌‍ ന​ട​ത്താനും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേയാ​ണ് ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ം.
വീ​ടു​ക​ള്‍ പൊ​ളി​ച്ച് മാ​റ്റാ​നു​ള്ള ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കു​ക, ഊ​ട്ടി​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ് ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ര്‍​മാ​ണം ത​ട​യു​ക, മ​സി​ന​ഗു​ഡി​യി​ല്‍ ആ​ദി​വാ​സി വീ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ച് മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ക​ല്ല​ട്ടി റോ​ഡ് പൂ​ര്‍​ണ​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കു​ക, ഉ​യ​ര്‍​ത്ത​പ്പെ​ട്ട കെ​ട്ടി​ട നി​കു​തി​യും വീ​ട് നി​കു​തി​യും പി​ന്‍​വ​ലി​ക്കു​ക, ടൂ​റി​സം മേ​ഖ​ല സം​ര​ക്ഷി​ക്കു​ക, കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യ​വും വീ​ടു​ക​ള്‍​ക്ക് വൈ​ദ്യു​തി​യും ന​ല്‍​കു​ക, വീ​ട്ട് ന​മ്പ​ര്‍ ന​ല്‍​കാ​ത്ത വീ​ടു​ക​ള്‍​ക്ക് ന​മ്പ​ര്‍ ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.