പു​ത്തു​മ​ല പു​ന​ര​ധി​വാ​സം: ക​ള്ളാ​ടി​യി​ൽ ഭ​വ​ന സ​മു​ച്ച​യം ശി​ലാ​സ്ഥാ​പ​നം 24ന്
Thursday, December 5, 2019 12:41 AM IST
ക​ൽ​പ്പ​റ്റ: ഇ​ക്ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തു മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്കാ​ട് ഉ​രു​ൾ​പൊ​ട്ടി മ​ണ്ണി​ൽ പു​ത​ഞ്ഞ പു​ത്തു​മ​ല പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ആ​വി​ഷ്ക​രി​ച്ച പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​നം 24നു ​ന​ട​ത്തു​മെ​ന്നു സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ല ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, മാ​തൃ​ഭൂ​മി ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ക​ൽ​പ്പ​റ്റ മു​ൻ എം​എ​ൽ​എ​യു​മാ​യ എം.​വി. ശ്രേ​യാം​സ്കു​മാ​ർ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ്, ആ​ർ​ക്കി​ടെ​ക്റ്റ് വി​നോ​ദ് സി​റി​യ​ക്, കാ​ലി​ക്ക​ട്ട് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം. ​ജൗ​ഹ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളാ​ടി​യി​ൽ മാ​തൃ​ഭൂ​മി പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് പ​ബ്ലി​ഷിം​ഗ് ക​ന്പ​നി വി​ല​യ്ക്കു വാ​ങ്ങി ന​ൽ​കു​ന്ന ഏ​ഴും ഇ​തോ​ടു​ചേ​ർ​ന്നു മം​സാ​ർ ഗ്രൂ​പ്പി​ലെ നൗ​ഫ​ൽ അ​ഹ​മ്മ​ദ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ഒ​ന്ന​ര​യും ഏ​ക്ക​ർ ഭൂ​മി​യാ​ണ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

ആ​ധു​നി​ക​രീ​തി​യി​ൽ പ്ര​കൃ​തി​സൗ​ഹൃ​ദ​മാ​യി 60 വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ക. 15 വീ​ടു​ക​ള​ട​ങ്ങി​യ നാ​ല് ക്ല​സ്റ്റ​റു​ക​ളാ​യാ​ണ് നി​ർ​മാ​ണം. ഓ​രോ ക്ല​സ്റ്റ​റി​ലും താ​മ​സ​ക്കാ​ർ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന രീ​തി​യി​ൽ പ്ര​ത്യേ​കം ഇ​ടം ഒ​ഴി​ച്ചി​ടും. പ്ര​ധാ​ന റോ​ഡി​നു പു​റ​മേ മു​ഴു​വ​ൻ വീ​ടു​ക​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി റിം​ഗ് റോ​ഡ് ഉ​ണ്ടാ​കും. പൊ​തു​യി​ടം, ക​ളി​സ്ഥ​ലം, അ​ങ്ക​ണ​വാ​ടി, ആ​രോ​ഗ്യ​കേ​ന്ദ്രം, കു​ടി​വെ​ള​ള പ​ദ്ധ​തി , മ​ഴ​വെ​ള്ള സം​ഭ​ര​ണി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​കും. ഇ​ന്ത്യ​ൻ ആ​ർ​ക്കി​ടെ​ക്റ്റ് അ​സോ​സി​യേ​ഷ​ൻ കാ​ലി​ക്ക​ട്ട് ചാ​പ്റ്റ​റാ​ണ് പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കി​യ​ത്.

ജി​ല്ല മ​ണ്ണു സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ പ്ര​ദേ​ശം വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​ലി​ക്ക​ട്ട് കെ​യ​ർ ഫൗ​ണ്ടേ​ഷ​നാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. സെ​ന്‍റി​നു 38,000 രൂ​പ നി​ര​ക്കി​ൽ വി​ല​യ്ക്കു വാ​ങ്ങി​യാ​ണ് മാ​തൃ​ഭൂ​മി ക​ന്പ​നി ഏ​ഴ് ഏ​ക്ക​ർ ഭൂ​മി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്കു ല​ഭ്യ​മാ​ക്കു​ന്ന​ത്.

ലോ​ക​ത്തി​നു​ത​ന്ന മാ​തൃ​ക​യാ​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ രൂ​പ​ക​ൽ​പ്പ​ന​യെ​ന്നു ജി​ല്ല ക​ള​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു. നാ​ലു ക്ല​സ്റ്റ​റി​ലും ഓ​രോ കു​ടും​ബ​ത്തി​നും 6.5 സെ​ന്‍റ് ഭൂ​മി ഉ​ണ്ടാ​കും. ഇ​തി​ൽ ഒ​ന്ന​ര സെ​ന്‍റാ​ണ് 650 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ടു നി​ർ​മ​ണ​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ര​ണ്ടു കി​ട​പ്പു​മു​റി​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഓ​രോ വീ​ടും. ഭാ​വി​യി​ൽ ഇ​രു​നി​ല​യാ​ക്കി മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് വീ​ടു​ക​ളു​ടെ രൂ​പ​ക​ൽ​പ​ന. ഓ​രോ വീ​ട്ടി​ലേ​ക്കും റോ​ഡ് സൗ​ക​ര്യം ഉ​ണ്ടാ​കും.

എം​പി​മാ​രാ​യ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ, എ​ള​മ​രം ക​രീം എ​ന്നി​വ​രു​ടെ ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്തു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ കു​റെ ഒ​രു​ക്കു​ക. വീ​ടു​ക​ൾ​ക്കു മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ​ക്കു ഉ​പ​യോ​ഗി​ക്കു​ന്ന​തു ഒ​ഴി​കെ ഭൂ​മി പ​ച്ച​ക്ക​റി​ക​ളു​ടേ​ത​ട​ക്കം കൃ​ഷി​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
പ്ര​വൃ​ത്തി ആ​റു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി വീ​ടു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കൈ​മാ​റും. പു​ത്തു​മ​ല​യി​ൽ ആ​കെ 120 കു​ടും​ബ​ങ്ങ​ളെ​യാ​ണ് പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​ത്. ക​ള്ളാ​ടി​യി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തു ഒ​ഴി​കെ കു​ടും​ബ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 10 ല​ക്ഷം രൂ​പ ന​ൽ​കും.