വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Friday, December 6, 2019 10:32 PM IST
ക​ൽ​പ്പ​റ്റ: കാ​രാ​പ്പു​ഴ ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എം​എ​സ്‌​സി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി ക​ള​രി​ക്ക​ൽ അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ മ​ക​ളു​മാ​യ റൈ​സാ മോ​ൾ (22) ആ​ണ് മ​രി​ച്ച​ത്.

കാ​രാ​പ്പു​ഴ ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ റൈ​സ​യെ മു​ട്ടി​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ എ​ട​ക്ക​ൽ ഗു​ഹ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം കാ​രാ​പ്പു​ഴ​യി​ലെ​ത്തി​യ​താ​യി​രു​ന്നു സം​ഘം.