പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് 15 വ​രെ
Saturday, December 7, 2019 12:30 AM IST
ക​ൽ​പ്പ​റ്റ: സാ​മൂ​ഹ്യ ക്ഷേ​മ സു​ര​ക്ഷ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ്, ജി​ല്ല​യി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും ത​ദ്ദേ​ശ ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ക്ഷ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ക്യാ​ന്പു​ക​ളി​ലും ന​ട​ക്കു​ന്നു​ണ്ട്. മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത​വ​ർ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. കി​ട​പ്പു രോ​ഗി​ക​ളും, ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​മാ​യ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ത​ത് ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം. ഇ​ത്ത​ര​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ മ​സ്റ്റ​റിം​ഗ് 11 മു​ത​ൽ 15 വ​രെ അ​ക്ഷ​യ സം​രം​ഭ​ക​ർ വീ​ടു​ക​ളി​ലെ​ത്തി ന​ട​ത്തും. ഫോ​ണ്‍ 04936 206267.

കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ

ക​ൽ​പ്പ​റ്റ: 2014 ഏ​പ്രി​ൽ ഒ​ന്നി​ന് ശേ​ഷം നി​കു​തി​യ​ട​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ഡി​സം​ബ​ർ 31 വ​രെ ഒ​റ്റ​ത്ത​വ​ണ​യാ​യി കു​ടി​ശി​ക അ​ട​യ്ക്കാം. 2019 മാ​ർ​ച്ച് 31ന് ​അ​ഞ്ച് വ​ർ​ഷ​മോ അ​തി​ല​ധി​ക​മോ നി​കു​തി കു​ടി​ശി​ക​യു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​വ​സാ​ന​ത്തെ അ​ഞ്ച് വ​ർ​ഷ​ത്തെ നി​കു​തി​യു​ടെ 20 ശ​ത​മാ​നം അ​ട​ച്ചും നോ​ണ്‍ ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം അ​ട​ച്ചും ഇ​തു​വ​രെ​യു​ള്ള കു​ടി​ശി​ക തീ​ർ​പ്പാ​ക്കാം. വാ​ഹ​നം കൈ​വ​ശം ഇ​ല്ലെ​ങ്കി​ലോ കൈ​മാ​റ്റം ചെ​യ്ത​തോ പൊ​ട്ടി​പൊ​ളി​ഞ്ഞു പോ​യ​തോ ആ​യ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. 31 ന് ​ശേ​ഷം ഈ ​സൗ​ക​ര്യം ല​ഭി​ക്കി​ല്ല എ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.