പ​ദ്ധ​തി​ക​ൾ​ക്കാ​യി രാ​ഹു​ൽ​ഗാ​ന്ധി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർദം ചെ​ലു​ത്ത​ണമെന്ന്
Saturday, December 7, 2019 11:34 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ടു​ന്ന​ത് ത​ട​യു​വാ​നും വ​യ​നാ​ടി​ന്‍റെ സ​മ​ഗ്ര പു​രോ​ഗ​തി​ക്കും ടൂ​റി​സം രം​ഗ​ത്തു​ള്ള ശ​ക്ത​മാ​യ മു​ന്നേ​റ്റ​ത്തി​നും സ​ഹാ​യ​ക​മാ​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി രാ​ഹു​ൽ ഗാ​ന്ധി ഇ​ട​പെ​ട​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ പൂ​ഴി​ത്തോ​ട് ബ​ദ​ൽ റോ​ഡ്, കോ​ഴി​ക്കോ​ട്-​വ​ട​ക​ര-​കു​റ്റ്യാ​ടി-​മാ​ന​ന്ത​വാ​ടി-​ഗോ​ണി​ക്കു​പ്പ-​മൈ​സൂ​ർ ദേ​ശീ​യ​പാ​ത, മാ​ന​ന്ത​വാ​ടി-​ബാ​വ​ലി-​മൈ​സൂ​ർ പാ​ത​യി​ലെ രാ​ത്രി​കാ​ല യാ​ത്രാ​നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ൽ, പ​ന​മ​ര​ത്ത് സ്ഥാ​പി​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​യ എ​യ​ർ​സ്ട്രി​പ്പ് എ​ന്നി​വ യാ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ൻ രാ​ഹു​ൽ​ഗാ​ന്ധി ഇ​ട​പെ​ട​ണം.

എ​ൻ​എ​ച്ച് 766 ലെ ​രാ​ത്രി​കാ​ല യാ​ത്രാ നി​രോ​ധ​നം, ന​ഞ്ച​ൻ​ഗോ​ഡ് നി​ല​ന്പൂ​ർ റെ​യി​ൽ​വേ, വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യ്ക്ക് വേ​ണ്ടി​യു​ള്ള രാ​ഹു​ൽ​ഗാ​ന്ധി എം​പി യു​ടെ പോ​രാ​ട്ടം ശ്ലാ​ഘ​നീ​യ​മാ​ണ്. ജ​നാ​ധി​പ​ത്യ കേ​ര​ള​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ. ആ​ന്‍റ​ണി, ജോ​ർ​ജ് വാ​തു​പ്പ​റ​ന്പി​ൽ, എ.​പി. കു​ര്യാ​ക്കോ​സ്, കെ.​എം. പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.