വി​ഭ​ജ​നം ആ​വ​ർ​ത്തി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നു കാ​ന്ത​പു​രം
Tuesday, December 10, 2019 12:59 AM IST
ക​ൽ​പ്പ​റ്റ:​ മ​ത​ത്തെ പൗ​ര​ത്വ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തെ വീ​ണ്ടും വി​ഭ​ജി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് അ​ര​ങ്ങൊ​രു​ങ്ങു​ക​യാ​ണെ​ന്ന് ഇം ​ഇ​യ്യ​ത്തു​ൽ ഉ​ല​മ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ​പി അ​ബൂ​ബ​ക്ക​ർ മു​സ്ല്യാ​ർ.
ഈ​സ്റ്റ് കെ​ല്ലൂ​ർ അ​ഞ്ചാം​മൈ​ലി​ൽ അ​ൽ​ഹു​ദാ എ​ഡ്യു​ക്കേ​ഷ​ണ​ൽ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​യേ​റ്റം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ണ് പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്ലും ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​യും എ​ന്ന് പ്ര​ത്യ​ക്ഷ​ത്തി​ൽ തോ​ന്നു​മെ​ങ്കി​ലും പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​യി​ൽ ജീ​വി​ക്കു​ന്ന മു​സ്ലിം​ക​ളെ നാ​ടു​ക​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം. കു​ടി​യേ​റ്റ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​നു​ഷ്യ സ​മൂ​ഹം രൂ​പം​കൊ​ണ്ട​തും വ​ള​ർ​ച്ച​പ്രാ​പി​ച്ച​തും. ഈ ​വ​സ്തു​ത അം​ഗീ​ക​രി​ക്കു​ന്ന​തി​നും മു​ഴു​വ​ൻ കു​ടി​യേ​റ്റ​ക്കാ​രെ​യും മ​നു​ഷ്യ​രാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നും പ​ക​രം മ​ത​ത്തി​ന്‍റെ പേ​രി​ൽ കു​ടി​യേ​റ്റ​ക്കാ​രോ​ട് വി​വേ​ച​നം കാ​ണി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണ്. 1947ൽ ​ജി​ന്ന​യെ​യും വി​ഭ​ജ​ന​ത്തെ​യും എ​തി​ർ​ത്താ​ണ് ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ മു​സ്ലിം​ക​ൾ തീ​രു​മാ​നി​ച്ച​ത്. അ​തേ നി​ല​പാ​ടാ​ണ് ഏ​ഴു പ​തി​റ്റാ​ണ്ടാ​യി ഇ​ന്ത്യ​ൻ മു​സ്ലിം​ക​ൾ തു​ട​രു​ന്ന​ത്. വി​ഭ​ജ​ന​ത്തി​ന്‍റെ ക്രൂ​ര​മാ​യ ആ​വ​ർ​ത്ത​ന​മാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
വി​ഭ​ജ​ന​ത്തെ എ​തി​ർ​ത്ത ഗാ​ന്ധി​ജി​യു​ടെ 150-ാം ജ·​ദി​നം വ​ലി​യ​തോ​തി​ൽ ആ​ഘോ​ഷി​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളെ അ​വ​മ​തി​ക്കു​ന്ന സ​മീ​പ​നം ഉ​ണ്ടാ​കു​ന്ന​തെ​ന്നു കാ​ന്ത​പു​രം പ​റ​ഞ്ഞു. സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ത​പ​ണ്ഡി​ത​ൻ കൈ​പ്പാ​ണി അ​ബൂ​ബ​ക്ക​ർ ഫൈ​സി​യെ കാ​ന്ത​പു​രം ആ​ദ​രി​ച്ചു. സ​മ​സ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ഹ​സ​ൻ മൗ​ല​വി ബാ​ഖ​വി, സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​ല്ലൂ​രി​രി​ൽ വൈ​ജ്ഞാ​നി​ക-​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പി.​കെ. രാ​ജ​ൻ, എം. ​മു​ഹ​മ്മ​ദ​ലി, ഇ.​വി. ഉ​സ്മാ​ൻ, എം. ​ബീ​രാ​ൻ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.