രാ​ഹു​ൽ ഗാ​ന്ധി​ക്ക് നി​ർ​മ​ൽ ജ്യോ​തി സ്പെഷ​ൽ സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Tuesday, December 10, 2019 12:59 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: രാ​ഹു​ൽ ഗാ​ന്ധി എം​പി​ക്ക് നി​ർ​മ​ൽ ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ളും പി​ടി​എ​യും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി. ത​ങ്ങ​ളു​ടെ നേ​താ​വി​ന്‍റെ സാ​മീ​പ്യം ഏ​റെ കാ​ല​മാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്ന പി​ഞ്ചു​മ​ന​സു​ക​ളെ ഏ​റെ ആ​ന​ന്ദി​പ്പി​ച്ചു​ത​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ പു​ഞ്ചി​രി​യോ​ടെ അ​ദ്ദേ​ഹം ഏ​റെ​നേ​രം കു​ട്ടി​ക​ളു​മാ​യി ചെല​വ​ഴി​ച്ചു.
നി​ർ​മ​ൽ​ജ്യോ​തി​യു​ടെ സ്നേ​ഹോ​പ​കാ​രം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെ​സി മാ​ങ്കോ​ട്ടി​ലും വാ​ർ​ഡ് മെ​ന്പ​ർ വ​ത്സ​ജോ​സും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​ക്ക് സ​മ്മാ​നി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ വ​ള​രെ ന​ല്ല​രീ​തി​യി​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും അ​ഭി​ന​ന്ദി​ച്ചു.
കേ​ര​ള​ത്തി​ലെ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി പ​റ​ഞ്ഞു.