കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, December 10, 2019 11:55 PM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ തു​റ​പ്പ​ള്ളി​ക്ക​ടു​ത്ത മു​ള​പ്പ​ള്ളി, കു​നി​ൽ​വ​യ​ൽ ഗ്രാ​മ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ പ​രാ​ക്ര​മം. പ​ര​മ​ശി​വ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​ൻ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നെ​ൽ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. നെ​ല്ല് കൊ​യ്യാ​ൻ പാ​ക​ത്തി​ലെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മു​തു​മ​ല വ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളാ​ണ് നാ​ശം വ​രു​ത്തി​യ​ത്. ക​ർ​ഷ​ക​ർ വ​നം​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​ .ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.