റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം: പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
Tuesday, December 10, 2019 11:55 PM IST
മാ​ന​ന്ത​വാ​ടി:​ന​ഗ​ര​ത്തി​ൽ മ​ല​യോ​ര​ഹൈ​വേ ക​ട​ന്നു​പോ​കാ​ത്ത ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 2.1 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡു​ക​ൾ വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​ത്. ത​ല​ശേ​രി-​മൈ​സൂ​രു റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന അം​ബേ​ദ്ക​ർ റോ​ഡ്, കെ​ടി ജം​ഗ്ഷ​ൻ മു​ത​ൽ താ​ഴ​യ​ങ്ങാ​ടി വ​രെ​യും ജോ​സ് ജം​ഗ്ഷ​ൻ മു​ത​ൽ എ​ൽ​എ​ഫ് ജം​ഗ്ഷ​ൻ വ​രെ​യു​മു​ള്ള പാ​ത​ക​ൾ എ​ന്നി​വ​യാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.

പാ​ത​ക​ളു​ടെ അ​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ര​മാ​വ​ധി വീ​തി​കൂ​ട്ടി ഡ​ബി​ൾ​റോ​ഡ് നി​ർ​മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ടി. ബി​ജു പ​റ​ഞ്ഞു.

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കും. സെ​ന്‍റ് ജോ​സ​ഫ്സ്, അം​ബേ​ദ്ക​ർ റോ​ഡു​ക​ളി​ൽ വ​ണ്‍​വെ ഒ​ഴി​വാ​കും. ത​ല​ശേ​രി ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് അം​ബേ​ദ്ക​ർ റോ​ഡ് വ​ഴി മൈ​സൂ​രു റോ​ഡി​ലും പു​ൽ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് സെ​ന്‍റ് ജോ​സ​ഫ്സ് റോ​ഡ് വ​ഴി വ​ള്ളി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​നി​ലും ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​തെ എ​ത്താ​ൻ ക​ഴി​യും. അം​ബേ​ദ്ക​ർ റോ​ഡി​ൽ ആ​രം​ഭി​ച്ച മാ​ർ​ക്കിം​ഗി​നു പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷി​ബു കൃ​ഷ്ണ​രാ​ജ്, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക​ട​വ​ത്ത് മു​ഹ​മ്മ​ദ്, റ​ഷീ​ദ് പ​ട​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.