മാ​ന​ന്ത​വാ​ടി-​ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണമെന്ന്
Saturday, December 14, 2019 12:02 AM IST
മാ​ന​ന്ത​വാ​ടി: ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് റോ​ഡ് നാ​ല് വ​രി​പ്പാ​ത ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ ഭൂ​മി​യും കി​ട​പ്പാ​ട​വും കെ​ട്ടി​ട​ങ്ങ​ളും ന​ഷ്ട്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് മ​തി​യാ​യ ന​ഷ്ട്ട​പ​രി​ഹാ​രം ന​ൽ​കി മാ​ന​ന്ത​വാ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​ഷേ​ൻ മാ​ന​ന്ത​വാ​ടി യൂണിറ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​പി​ന​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്. ഗി​രീ​ഷ​ൻ, കെ.​കെ. കു​ഞ്ഞ​മ്മ​ദ് ഹാ​ജി, എ​സ്. ഹ​മീ​ദ്, എ​ൻ.​എം. തോ​മ​സ്, പി.​ജി. മ​ത്താ​യി, എ​ൻ.​കെ. പു​ഷ്പ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.