കേ​ബി​ൾ​ക്കു​ഴി ച​തി​ക്കു​ഴി​യാ​യി
Saturday, December 14, 2019 12:05 AM IST
പു​ൽ​പ്പ​ള്ളി: അ​ന​ശ്വ​ര ജം​ഗ്ഷ​നി​ലെ കേ​ബി​ൾ​ക്കു​ഴി ച​തി​ക്കു​ഴി​യാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ജം​ഗ്ഷ​നി​ലെ ക​ട​യി​ൽ ച​ര​ക്കെ​ടു​ക്കാ​നെ​ത്തി​യ ലോ​റി കു​ഴി​യി​ൽ കു​ടു​ങ്ങി. ലോ​റി ജീ​വ​ന​ക്കാ​രും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും ഏ​റെ​നേ​രം പ​ണി​പ്പെ​ട്ടാ​ണ് ലോ​റി കു​ഴി​യി​ൽ​നി​ന്നു ക​യ​റ്റി​യ​ത്. സ്വ​കാ​ര്യ മൊ​ബൈ​ൽ ക​ന്പ​നി​ക്കു കേ​ബി​ൾ വ​ലി​ക്കു​ന്ന​തി​നു നി​ർ​മി​ച്ച​താ​ണ് കു​ഴി. വേ​ണ്ട​വി​ധം മൂ​ടാ​ത്ത​താ​ണ് ലോ​റി​യു​ടെ ച​ക്രം കു​ഴി​യി​ൽ താ​ഴാ​ൻ കാ​ര​ണ​മാ​യ​ത​ന്നു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. കു​ഴി കൃ​ത്യ​മാ​യി അ​ട​യ്ക്കാ​ത്ത​തി​നു ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.