മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം 17ന്
Saturday, December 14, 2019 12:05 AM IST
പു​ൽ​പ്പ​ള്ളി: മ​ല​ങ്ക​ര കാ​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും മാ​ർ ഇ​വാ​നി​യോ​സ് അ​വാ​ർ​ഡ് ദാ​ന​വും 17നു ​സ​ന്ധ്യ​ക്കു ആ​റി​നു സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു മു​ണ്ടോ​ക്കു​ടി​യി​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ, അ​നീ​ഷ് കു​ഞ്ചു​ക്കാ​ട്ടി​ൽ, കു​ഞ്ഞു​മോ​ൻ വെ​ട്ടു​വേ​ലി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
ന​ക്ഷ​ത്ര​രാ​വ്-2019 എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി ന​ട​ത​തു​ന്ന​ത്. എം​സി​എ മേ​ഖ​ല സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് ഡ​യ​റ്റ് മു​ൻ പ്രി​ൻ​സി​പ്പ​ലും കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ ഡോ.​പി. ല​ക്ഷ്മ​ണ​നു ബ​ത്തേ​രി രു​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് സ​മ്മാ​നി​ക്കും. എം​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക നേ​താ​ക്ക​ൾ, വൈ​ദി​ക​ർ, ക​ന്യാ​സ്ത്രീ​ക​ൾ, എം​സി​എ രൂപ​ത സെ​ക്ര​ട്ട​റി ബ്ല​സ​ണ്‍ ച​രി​വു​പു​ര​യി​ടം, മേ​ഖ​ല സെ​ക്ര​ട്ട​റി ലീ​ന സാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും