നീ​ല​ഗി​രി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 39 പോ​ക്സോ കേ​സു​ക​ൾ
Saturday, December 14, 2019 12:05 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 39 പോ​ക്സോ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 2019 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 12 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 34 പേ​രെ പോ​ക്സോ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തു.
ഉൗ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ, ദേ​വാ​ല വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളാ​ണി​വ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കേ​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം കേ​സു​ക​ൾ വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു.