മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കും: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Sunday, December 15, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി: ആ​രോ​ഗ്യ വ​കു​പ്പി​ലെ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ക​ബ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മി​നി​സ്റ്റീ​രി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കു പ​രി​ശീ​ല​ന​ത്തി​നു സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​തു​ണ്ട്. ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ഉ​ൾ​പ്പ​ടെ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്കു സ​ർ​ക്കാ​ർ നിേ​ർ​ദ​ശം ന​ൽ​കും. ആ​രോ​ഗ്യ​വ​കു​പ്പി​ൽ മി​നി​സ്റ്റീ​രി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി സൃ​ഷ്ടി​ക്കു​ന്ന​തി​നു ഇ​ട​പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ​ത്തേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു, സി.​എ​ൻ. ശി​വ​രാ​മ​ൻ, അ​ഡ്വ.​പി.​സി. സ​ണ്ണി​ക്കു​ട്ടി, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​ജെ. വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​കെ. മ​നോ​ജ്, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. ദി​നേ​ശ​ൻ, മാ​ർ​ട്ടി​ൻ പെ​രേ​ര, മു​ജീ​ബ് റ​ഹ്മാ​ൻ, ഇ.​കെ. ഷെ​ഫി​ൻ, ആ​ർ. രാ​ജീ​വ്, സ​ന്തോ​ഷ്കു​മാ​ർ, കെ. ​രാ​ജേ​ന്ദ്ര​ൻ, പി.​പി. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.